KeralaLatest NewsIndiaNews

ഭാര്യ അറിയാതെ മദ്യക്കുപ്പി എടുക്കുന്നതിനിടെ കൈ കുടുങ്ങി?; സോഷ്യൽ മീഡിയയുടെ ‘വികൃതി’ അതിര് കടക്കുമ്പോൾ

സോഷ്യല്‍ മീഡിയ 'വികൃതി'യില്‍ തകര്‍ന്ന് വീണ്ടുമൊരു കുടുംബം

ആലപ്പുഴ: സോഷ്യൽ മീഡിയ നല്ലതിനും ദോഷത്തിനും ഉപയോഗിക്കാം. നാം ഷെയർ ചെയ്യുന്ന വാർത്തകളെല്ലാം സത്യമാണോ എന്ന് അന്വേഷിച്ച് ഉറപ്പ് വരുത്തേണ്ട ബാധ്യത നമുക്ക് തന്നെയാണ് അല്ലെങ്കിൽ ഇതിലൂടെ തകരുന്നത് ഒരാളോ ഒരു കുടുംബമോ ആയിരിക്കാം. അത്തരം നിരവധി സംഭവങ്ങൾ കേരളത്തിൽ അടുത്തിടെ നടന്നിട്ടുണ്ട്. ഏറ്റവും വലിയ ഉദാഹരണമാണ് കൊച്ചി മെട്രോയില്‍ മദ്യപിച്ച്‌ കിടന്നുറങ്ങി എന്ന പേരില്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ച ചിത്രവും പിന്നീട് പുറത്തുവന്ന അതിന്റെ സത്യാവസ്ഥയും. സംഭവം പിന്നീട് സിനിമയാവുകയും ചെയ്തു.

അത്തരത്തില്‍ സോഷ്യല്‍മീഡിയയുടെ വികൃതിയില്‍ കുടുങ്ങിയിരിക്കുകയാണ് വീണ്ടുമൊരു കുടുംബം. സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോ കാരണം പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണ് മാന്നാര്‍ കുരട്ടിശ്ശേരി സുരഭിയില്‍ സുരേഷ് കുമാറിന്റെ കുടുംബം.

Also Read:മമതയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ സ്വന്തം പാർട്ടി ഓഫീസ് തീയിട്ട് തൃണമൂൽ നേതാവ് അറബുൾ ഇസ്ലാം

കുളിമുറിയില്‍ ഒളിപ്പിച്ചുവച്ച മദ്യക്കുപ്പി ഭാര്യ അറിയാതെ എടുക്കുന്നതിനിടെ കൈ മാലിന്യക്കുഴിയില്‍ കുടുങ്ങിയ ആളിനെ അഗ്നിശമന സേന രക്ഷപ്പെടുത്തുന്നു എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാൽ, സത്യമതല്ല. വീട്ടിലെ കുളിമുറിയില്‍ അഴുക്ക് വെള്ളം ഒഴുകി പോകാതെ കെട്ടിക്കിടന്നപ്പോൾ അത് നന്നാക്കാൻ സ്വയം ഇറങ്ങി തിരിച്ചതാണ് സുരേഷിന് വിനയായത്. പൈപ്പിലൂടെ കൈ കടത്തിയപ്പോള്‍ പൈപ്പിലെ അരിപ്പയുടെ സ്റ്റീല്‍ വളയില്‍ കൈ കുടുങ്ങുകയും പുറത്തെടുക്കാന്‍ പറ്റാതെ വരികയും ചെയ്യുകയായിരുന്നു.

വിവരം അറിഞ്ഞെത്തിയ അയല്‍ക്കാര്‍ അഗ്നിശമനസേനാ യൂണിറ്റിനെ വിവരം അറിയിക്കുകയും ഇവരെത്തി സുരേഷിനെ രക്ഷപെടുത്തുകയുമായിരുന്നു. ഇത് വീഡിയോ സഹിതം അഗ്നിശമന സേന അവരുടെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. ഒളിപ്പിച്ച മദ്യം എടുക്കുന്നതിനിടെ സംഭവിച്ചത് എന്ന തരത്തിലാണ് ഈ വീഡിയോ മറ്റ് പലരും ഷെയർ ചെയ്തത്. വീഡിയോ പകര്‍ത്തിയ അഗ്നിശമന സേനാംഗങ്ങള്‍ തന്നെ ഈ വ്യാജ പ്രചാരണം നിഷേധിച്ച്‌ എത്തിയിട്ടുണ്ട്. സംഭവത്തിനെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ് സുരേഷ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button