Latest NewsIndiaNewsCrime

സ്ത്രീധനമായി നൽകിയത് 7 കോടി രൂപ, കുറഞ്ഞു പോയെന്ന് പറഞ്ഞ് പീഡനം; ഞാൻ മരിക്കുന്നതാണ് നല്ലത്- അവസാനമായി അവൾ കുറിച്ചു

ആത്മഹത്യ ചെയ്യും മുൻപ് ഋഷിക വീട്ടുകാർക്ക് അയച്ച മെസേജ് പുറത്ത്

ഭർത്താവിൻ്റെയും വീട്ടുകാരുടെയും ക്രൂരപീഡനത്തെ തുടർന്ന് ഭർതൃവീട്ടിലെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത ഋഷികയ്ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി കൊല്‍ക്കത്തയില്‍ ഓണ്‍ലൈന്‍ പ്രചരണം ശക്തമാകുന്നു. അതിസമ്പന്നരായിരുന്നു 25കാരിയായ ഋഷികയുടെ മാതാപിതാക്കൾ. തങ്ങളേക്കാള്‍ സമ്പത്തും പാരമ്പര്യവുമുള്ള കുടുംബത്തിലേക്കാണ് അവളെ വിവാഹം കഴിപ്പിച്ചയച്ചത്. 7 കോടി രൂപയും സ്വർണവും സ്ത്രീധനമായി നൽകിയിരുന്നു.

ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ക്രൂര പീഡനം സഹിക്കാതെ കഴിഞ്ഞ മാസമാണ് ഋഷിക അഗർവാള്‍ ആത്മഹത്യ ചെയ്തത്. ഋഷികയുടെ മരണം കൊലപാതകമെന്നാണ് ഇപ്പോള്‍ വീട്ടുകാര്‍ ആരോപിക്കുന്നത്. സ്ത്രീധനത്തിനുവേണ്ടി ഭര്‍ത്താവും അയാളുടെ വീട്ടുകാരും അവളെ മാനസികമായും അല്ലാതേയും പീഡിപ്പിച്ചുവെന്നും ഇതേത്തുടർന്നാണ് മകൾ മരിച്ചതെന്നുമാണ് ഋഷികയുടെ കുടുംബം ആരോപിക്കുന്നത്.

Also Read:യു.ഡി.എഫിന് സരിത, എൽ.ഡി.എഫിന് സ്വപ്ന; നേട്ടം കൊയ്യാൻ ബി.ജെ.പി

സ്വർണം, കാർ എന്നിവ കൂടാതെ 7 കോടി രൂപയാണ് സ്ത്രീധനമായി നൽകിയത്. എന്നാൽ, സ്ത്രീധനം കുറഞ്ഞ് പോയെന്ന് പറഞ്ഞ് ഭര്‍ത്താവും വീട്ടുകാരും അവളെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതേത്തുടർന്ന് ഭര്‍തൃവീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിയ അവളെ തിരികെ കൂട്ടിക്കൊണ്ടു പോയ മൂന്നാം ദിവസമായിരുന്നു ഋഷികയുടെ മരണം.

മരണത്തിനു പിന്നിലെ അണിയറക്കഥകള്‍ പുറത്തുവന്നതോടെ രക്ഷികയ്ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടും ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ നടപടിവേണം എന്ന ആവശ്യമുന്നയിച്ചും കൊല്‍ക്കത്തയില്‍ വ്യാപക പ്രചാരണവും തുടങ്ങിയിട്ടുണ്ട്. പഠനത്തിൽ മിടുക്കിയായിരുന്ന യുവതി അധ്യാപകരുടെ പ്രിയ വിദ്യാർത്ഥിനി കൂടി ആയിരുന്നു. സഹപാഠികളും അധ്യാപകരും യുവതിയുടെ നീതിക്കായി രംഗത്തുണ്ട്.

Also Read:ഡ്രൈവറുടെ കാഴ്ച മറയരുത്: കാറിനുള്ളിൽ തൂക്കുന്ന അലങ്കാരപ്പണികളും ഇനി നിയമവിരുദ്ധം

നരേഷ് അഗള്‍വാളിന്റെ മകന്‍ 26 വയസ്സുള്ള കുശാല്‍ അഗള്‍വാളാണ് ഋഷികയുടെ ഭര്‍ത്താന്. കുശാല്‍ ലഹരിമരുന്നിന് അടിമയാണെന്നും സ്ഥിരമായി മദ്യപിച്ച്‌ ഉപദ്രവിക്കുമെന്നും ഋഷിക വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ, ആരും ഋഷികയുടെ വാക്കുകൾ വിലകൽപ്പിച്ചില്ല.

ഭര്‍ത്താവിന്റെ കൂടെ ജീവിക്കണം എന്നാണ് എന്റെ ആഗ്രഹം. എന്നാല്‍ ഈ വീട്ടില്‍ നടക്കുന്ന പീഡനം എന്നെ അതിന് അനുവദിക്കുന്നില്ല. ഞാന്‍ മരിക്കുന്നതാണ് നല്ലത്. അച്ഛാ എന്നെ മറക്കരുത് – ഇങ്ങനെയൊരു സന്ദേശം അവസാനമായി പിതാവിനും സഹോദരനും ഉള്‍പ്പെടെയുള്ളവര്‍ക്ക് വാട്‌സാപ്പില്‍ അയച്ചതിനുശേഷമാണ് ഋഷിക മരിച്ചത്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പൊലീസ് അന്വേഷണം പോലും ഉണ്ടായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button