Latest NewsIndia

മമതയുടെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ സ്വന്തം പാർട്ടി ഓഫീസ് തീയിട്ട് തൃണമൂൽ നേതാവ് അറബുൾ ഇസ്ലാം

ടിഎംസി നേതാവ് അറബുൽ ഇസ്ലാമിന് സീറ്റ് നിഷേധിച്ചതിൽ അണികൾക്കുൾപ്പെടെ അതൃപ്തിയുണ്ട്.

കൊൽക്കത്ത: ബംഗാളിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് തൃണമൂൽ നേതാവ് സ്വന്തം പാർട്ടി ഓഫിസ് അടിച്ചു തകർത്ത ശേഷം തീയിട്ടു. അറബുൾ ഇസ്ലാം ആണ് ഭംഗറിലെ പാർട്ടി ഓഫിസിന് തീയിട്ടത്. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ച വിവരമറിഞ്ഞ് നേതാവ് പൊട്ടിക്കരയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

50 വനിതകളുൾപ്പെടെ ഉൾപ്പെടെ 291 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇന്നലെ മമത സർക്കാർ പുറത്തുവിട്ടത്. മമത ബാനർജി നന്ദിഗ്രാം മണ്ഡലത്തിൽ തന്നെയാണ് മത്സരിക്കുന്നത്. ടിഎംസി നേതാവ് അറബുൽ ഇസ്ലാമിന് സീറ്റ് നിഷേധിച്ചതിൽ അണികൾക്കുൾപ്പെടെ അതൃപ്തിയുണ്ട്. ഇവർ റോഡിലിറങ്ങി പ്രതിഷേധ മാർച്ച് നടത്തി.

അറബുൾ ഇസ്ലാം 2006ൽ ഭംഗറിൽ നിന്ന് നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അറബുൾ ഇസ്ലാം, ഐഎസ്എഫിൽ ചേർന്നേക്കുമെന്നാണ് സൂചന. മമത ബാനർജി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാർട്ടി ഓഫീസിന് തീയിട്ടത്. മാർച്ച് 27 നാണ് പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. എട്ട് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button