കൊല്‍ക്കത്ത • ബങ്കുര ജില്ലയിലെ ബെലിയാര ഗ്രാമത്തിൽ ഞായറാഴ്ച നടന്ന സംഘർഷത്തില്‍ തൃണമൂൽ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു. മുൻ പഞ്ചായത്ത് പ്രധാൻ ആയ സെയ്ഖ് ബാബർ അലിയെ ഞായറാഴ്ച പുലർച്ചെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രദേശത്ത് വളരെ ജനപ്രിയനായിരുന്നതിനാല്‍ പാർട്ടിയുടെ എതിരാളികളാണ് അലി കൊല്ലപ്പെട്ടതെന്ന് മരണപ്പെട്ടയാളുടെ കുടുംബം ആരോപിച്ചു.
കൊലപാതകത്തിൽ ഉൾപ്പെട്ടവർക്ക് ശിക്ഷ ലഭിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതായി പശ്ചിമ ബംഗാൾ മന്ത്രിയും ജില്ലാ ടിഎംസി പ്രസിഡന്റുമായ ശ്യാമൽ സാന്ദ്ര പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് ഒരിക്കലും ഒരു കുറ്റവാളിക്കും അഭയം നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
മുൻ മന്ത്രിയും ടിഎംസി നേതാവുമായ ശ്യാം മുഖർജി അലിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.
പ്രദേശത്ത് ശക്തമായ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Post Your Comments