Latest NewsNewsIndia

പ്രധാനമന്ത്രിക്കെതിരെ വ്യാജവാർത്ത: ടിഎംസി നേതാവിന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് മമത ബാനർജി

കൊൽക്കത്ത: പ്രധാനമന്ത്രിയുടെ മോർബി സന്ദർശനത്തെ കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ച തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെയെ പിന്തുണച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഗോഖലയുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന് മമത ബാനർജി പറഞ്ഞു. പ്രധാനമന്ത്രിയുടെ മോർബി സന്ദർശനത്തെ കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് ഗുജറാത്ത് പോലീസ് ഗോഖലയെ അറസ്റ്റ് ചെയ്തത്.

‘ഇത് വളരെ മോശവും സങ്കടകരമാണ്. സാകേത് വളരെ പ്രധാനപ്പെട്ടവനും മിടുക്കനുമായ ആളാണ്. അദ്ദേഹം ഒരു വാർത്ത പങ്കുവെച്ചു. പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തതുകൊണ്ടാണ് ഗുജറാത്ത് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മോർബി പാലം തകർച്ച വളരെ വലിയ അപകടമായിരുന്നു. അതിനാലാണ് ഗോഖ്ലെ ഒരു വാർത്താ റിപ്പോർട്ട് ഉദ്ധരിച്ചത്,’ മമത മമത ബാനർജി പറഞ്ഞു.

ആണുങ്ങൾ കാണികളായി വേണ്ട; കുടുംബശ്രീ കലോത്സവപരിപാടി മാറ്റി

തനിക്കെതിരെ നിരവധി ആളുകൾ ട്വീറ്റ് ചെയ്യുന്നുണ്ടെന്നും സൈബർ ക്രൈം ഡിപ്പാർട്ട്മെന്റ് ആ ട്വീറ്റുകളും വ്യക്തിപരമായ ആക്രമണങ്ങളും പരിശോധിക്കണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു. ഇത് സർക്കാരിന്റെ പ്രതികാര മനോഭാവമാണെന്നും മമത ബാനർജി വ്യക്തമാക്കി. ഗോഖലെയെ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ബംഗാൾ മുഖ്യമന്ത്രിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button