തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു സമാനമായ സംഭവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. വിവാദങ്ങളുടെ തനിയാവർത്തനമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. അന്ന് സോളാര്‍ കേസ് പ്രതി സരിത നായരുടെ കത്തായിരുന്നു ആയുധമെങ്കില്‍ ഇക്കുറി സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് നല്കിയ മൊഴിയാണ് സര്‍ക്കാറിനെ വെട്ടിലാക്കുന്നത്.
സരിതയുടെ കത്തിൽ വെട്ടിലായത് മുഖ്യമന്ത്രി സ്ഥാനത്തിരുന്ന ഉമ്മൻ ചാണ്ടി അടക്കമുള്ളവരായിരുന്നു. ഇന്ന് സ്വപ്നയുടെ രഹസ്യമൊഴി കുടുക്കിയത് മുഖ്യമന്ത്രി പിണറായി വിജയനേയും മൂന്ന് മന്ത്രിമാരേയുമാണ്. ഡോളർ കടത്തുകേസിൽ കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലം സര്‍ക്കാറിനെയും മുന്നണിയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Also Read:ഇങ്ങനെ പോയാൽ ഇന്ത്യൻ ഫുട്ബോൾ എങ്ങനെ പ്രതിസന്ധിയിലാവാതിരിക്കും
ഉമ്മന്‍ചാണ്ടി സര്‍ക്കാറിൻ്റെ അവസാനകാലം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിരോധത്തിലാക്കിയത് സരിതയുടെ ജയിലില്‍ നിന്നുള്ള കത്തായിരുന്നു. അത് ആയുധമാക്കിയായിരുന്നു എൽ ഡി എഫ് പ്രചരണം നടത്തിയതും അധികാരത്തിലെത്തിയതും. അതേ സാഹചര്യമാണ് ഇപ്പോഴുമുള്ളത്. അന്ന് സോളാർ ആണെങ്കിൽ ഇന്ന് സ്വർണമാണെന്ന് മാത്രം. രണ്ടിൻ്റെയും മുഖമുദ്ര അഴിമതി തന്നെ.
അന്വേഷണ ഏജന്‍സികളെ ആയുധമാക്കി ബി.ജെ.പി നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നെന്നും അതിന് കോണ്‍ഗ്രസ് കൂട്ടുനില്ക്കുന്നെന്നുമുള്ള പ്രതികരണം സി.പി.എമ്മില്‍ നിന്ന് ഉയര്‍ന്നുകഴിഞ്ഞു. സ്വപ്നയുടെ മൊഴി കൃത്രിമമായി തയാറാക്കിയതാണെന്ന് വിശദീകരിക്കാന്‍ ഭരണമുന്നണിക്ക് വിയര്‍ക്കേണ്ടിയും വരും. ഏതായാലും ഈ ഒരു സാഹചര്യം അനുകൂലമായി വരാൻ പോകുന്നത് ബിജെപിക്കായിരിക്കുമെന്നാണ് സൂചന. പ്രധാന മുന്നണികൾക്ക് സാധിക്കാത്തത് ബിജെപിക്ക് കഴിയുമെന്നാണ് കരുതുന്നത്. ബിജെപി ഇക്കുറി പ്രതീക്ഷിക്കുന്നതിലും അപ്പുറം നേട്ടം കൊയ്യുമെന്ന് തന്നെയാണ് സൂചനകൾ.
Post Your Comments