KeralaLatest NewsNews

കേന്ദ്രഅന്വേഷണ ഏജന്‍സികളുടേത് തീക്കളി, ഇതിന്റെ കാരണം എല്ലാവര്‍ക്കും അറിയാവുന്നതല്ലേ ?

ഐ ഫോണ്‍ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്നും ഏജന്‍സികളുടെ ആക്രമണോത്സുകത ഇപ്പോള്‍ കൂടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : ‘ഞങ്ങൾക്ക് പണത്തോടും അധികാരത്തോടുമുള്ള ആര്‍ത്തിയില്ല’; പാലം ഉറപ്പോടെ തലയുയര്‍ത്തിയെന്ന് മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയെ അടിസ്ഥാനമാക്കി കസ്റ്റംസ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. കസ്റ്റംസ് കമ്മീഷണറെയും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തി. കസ്റ്റംസ് കമ്മീഷണറുടെ ലക്ഷ്യം തെരഞ്ഞെടുപ്പാണെന്നും യു.ഡി.എഫിനും ബി.ജെ.പിക്കും വേണ്ടി കസ്റ്റംസ് വീട്ടുവേല ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button