കൊല്ലം: സ്ഥാനാര്‍ത്ഥിയാകുമെന്ന് വന്നതോടെ രാഷ്ട്രീയത്തില്‍ അഭിനയവുമായി നടനും എം.എല്‍.എയുമായ മുകേഷ് . ഇതുവരെ ഒരു പ്രതിഷേധ കുറിപ്പ് പോലും ഇറക്കാത്ത എം.എല്‍.എയാണ് ഇപ്പോള്‍ കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും മൂന്ന് മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് കാണിച്ച് കഴിഞ്ഞ ദിവസം കസ്റ്റംസ് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെയാണ് എം.എല്‍.എയുടെ ലോക്കല്‍ പ്രതിഷേധ പ്രകടനം.
Read Also : ഐ ഫോണ്‍ എങ്ങനെ കണ്ടെത്താമെന്ന ഷിബു സ്വാമിയുടെ ‘ജാഗ്രതൈ’ പോസ്റ്റിനെക്കുറിച്ച് കെ.എസ് ശബരീനാഥന്
കൊല്ലത്ത് നടത്തിയ ലോക്കല്‍ പ്രതിഷേധ പ്രകടനത്തിന്റെ ചിത്രങ്ങള്‍ അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ‘മലയാളികളുടെ സ്വന്തം ക്യാപ്റ്റനെതിരെ കള്ളക്കേസ് എടുക്കുവാനുള്ള കേന്ദ്ര ഏജന്‍സികളുടെ നടപടിയില്‍ പ്രതിക്ഷേധിച്ചു സിപിഐ(എം ) കൊല്ലം പോര്‍ട്ട് ലോക്കല്‍ നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
Post Your Comments