
മണിരത്നം ചിത്രം പൊന്നിയിൻ സെൽവനിലെ അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടൻ ലാൽ. സെറ്റിൽ എല്ലാ അഭിനേതാക്കളും മാസ്ക് ധരിച്ചിരുന്നു. നല്ല കനമുള്ള വസ്ത്രങ്ങളും ആഭരണങ്ങളും കാരണം കലാകാരന്മാർക്ക് റെസ്റ്റ് റൂം പോലും ഉപയോഗിക്കാൻ കഴിഞ്ഞില്ല.
പുലർച്ചെ മൂന്നു മണിവരെ ഷൂട്ടിങ് നടന്നിരുന്നു. അതുകഴിഞ്ഞ് രണ്ടുമണിക്കൂർ കഴിയുമ്പോഴേക്കും മണിരത്നം അടുത്ത ദിവസത്തെ ഷൂട്ടിംഗ് തയ്യാറാക്കും. അതൊരു പുതിയ അനുഭവമാണെന്ന് ലാൽ പറഞ്ഞു. തുടക്കത്തിൽ കാര്യങ്ങൾ ബുദ്ധിമുട്ടായിരുന്നു എങ്കിലും പിന്നീട് കാര്യങ്ങൾ മനസ്സിലായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അരുൾ മൊഴി വർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥപറയുന്ന ചിത്രത്തിൽ വിക്രം, ഐശ്വര്യ റായി, കാർത്തി, ജയംരവി, ലാൽ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചെക്കാ ചിവന്ത വാനമാണ് ഒടുവിൽ തിയേറ്ററിലെത്തിയ മണിരത്നം ചിത്രം.
Post Your Comments