Latest NewsNewsEntertainment

‘ഈ സിനിമ കൂടി കഴിഞ്ഞ് ഇനി ഇരിങ്ങാലക്കുടയ്ക്കു പോയാൽ മതി.’യെന്ന് ലാൽ; ആ സിനിമ ഒഴിവാക്കിയിരുന്നെങ്കിൽ എനിക്കത് വലിയ നഷ്ടമായേനെ; ഇന്നസെന്റ്

അന്ന് മോഹൻലാൽ പറഞ്ഞ കഥാപാത്രത്തോട് ഞാനെന്തോ വലിയ താത്പര്യം കാണിച്ചില്ല

വർഷങ്ങൾക്ക് മുൻപ് ഞാനും മോഹൻലാലും കോഴിക്കോട്ട് ഒരു സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു. കോഴിക്കോട് മഹാറാണി ഹോട്ടലിലാണ് ഞങ്ങൾ താമസിക്കുന്നത്. ഷൂട്ടിംഗ് ഇല്ലാത്ത ഒരിടവേളയിൽ മോഹൻലാൽ പറഞ്ഞു. ഐ. വി. ശശിയുടെ പുതിയൊരു സിനിമ വരുന്നുണ്ട്. അതിൽ നല്ലൊരു കഥാപാത്രമുണ്ട്. ഒരു വാര്യരാണ് കഥാപാത്രം. ഇന്നസെന്റ് ആ കഥാപാത്രം ചെയ്യണം.’ എന്ന് തറപ്പിച്ച് പറഞ്ഞു.

പക്ഷെ അന്ന് മോഹൻലാൽ പറഞ്ഞ കഥാപാത്രത്തോട് ഞാനെന്തോ വലിയ താത്പര്യം കാണിച്ചില്ല. അത് മനസ്സിലാക്കിയതു കൊണ്ടാവണം മോഹൻലാൽ എന്നെ മുറിയിലേക്കു വിളിപ്പിച്ചു. എന്നിട്ടു പറഞ്ഞു. ‘ഈ സിനിമ കൂടി കഴിഞ്ഞ് ഇനി ഇരിങ്ങാലക്കുടയ്ക്കു പോയാൽ മതി.’ എന്നിട്ട് ഒരു സ്ക്രിപ്റ്റ് എനിക്ക് തന്നു.

സമയമെടുത്ത് ഞാൻ ആ സ്ക്രിപ്റ്റ് മുഴുവൻ വായിച്ചു. ‘ദേവാസുരം’ എന്നായിരുന്നു ആ സിനിമയുടെ പേര്. അതിലെ വാര്യരെ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ‘ഞാൻ മോഹൻലാലിനോടു പറഞ്ഞു; വാര്യരെ ഞാൻ ചെയ്യാം…’ അങ്ങനെയാണ് മംഗലശ്ശേരി നീലകണ്ഠന്റെ സന്തതസഹചാരിയായ വാര്യർ ദേവാസുരത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആ സിനിമയുടെ രണ്ടാം ഭാഗത്തിലും വാര്യരുണ്ട്. ഇന്ന് ഓർക്കുമ്പോൾ ആ സിനിമ ഒഴിവാക്കിയിരുന്നെങ്കിൽ എനിക്കത് വലിയ നഷ്ടമായേനെ എന്ന് മനസിലാക്കുന്നുവെന്ന് ഇന്നസെന്റ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button