ബംഗളൂരു : ജൂനിയർ വിദ്യാർത്ഥികളെ റാഗിംഗിന് ഇരയാക്കിയ സംഭവത്തിൽ മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ. കണ്ണൂർ സ്വദേശികളായ മുഹമ്മദ് ആദിൽ, മുഹമ്മദ് നിസാമുദ്ദീൻ, കോഴിക്കോട് സ്വദേശി മുഹമ്മദ് റിയാസ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് പുറമേ നാല് വിദ്യാർത്ഥികൾ കൂടി അറസ്റ്റിലായിട്ടുണ്ട്. മംഗലൂരു ബാൽമട്ടയിലെ കോളേജിലായിരുന്നു സംഭവം.
താമസ സ്ഥലത്തെത്തിയ ശേഷം ഏഴ് പേരും ചേർന്ന് ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്യുകയായിരുന്നു. റാഗിംഗിനിരയായ വിദ്യാർഥികൾ കോളേജ് പ്രിൻസിപ്പലിനെ വിവരം അറിയിച്ചു. പ്രിൻസിപ്പൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വിദ്യാർഥികളെ അറസ്റ്റു ചെയ്യുകയായിരുന്നു.
ഒൻപത് വിദ്യാർത്ഥികളെയാണ് ഇവർ റാഗിംഗിന് ഇരയാക്കിയത്. സംഭവത്തിൽ ജൂനിയർ വിദ്യാർത്ഥികൾ പ്രിൻസിപ്പാലിന് നൽകിയ പരാതിയിലാണ് നടപടി. ജൂനിയർ വിദ്യാർഥികൾ കോളേജിലേക്ക് ഭംഗിയായി വരരുതെന്ന് നിർദേശിച്ച ശേഷം തല മൊട്ടയടിപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കഴിഞ്ഞ മാസവും മംഗലൂരുവിലെ കോളേജിൽ വിദ്യാർത്ഥികളെ റാഗ് ചെയ്ത മലയാളി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments