KeralaLatest NewsNews

രണ്ടു കുട്ടികള്‍ക്ക് ഷിഗെല്ല രോഗബാധ; ജില്ലയിൽ ജാഗ്രതാനിര്‍ദേശം

നിലവില്‍ പ്രദേശത്തെ ആര്‍ക്കും തന്നെ സമാന രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

കൊച്ചി: ഇടവേളയ്ക്ക് ശേഷം എറണാകുളം ജില്ലയില്‍ വീണ്ടും ഷിഗെല്ല കേസ് സ്ഥിരീകരിച്ചു. കാലടി പഞ്ചായത്തില്‍ ഒരു വീട്ടിലെ രണ്ടു കുട്ടികൾക്കാണ് രോഗം പിടിപ്പെട്ടത്. നാലും ആറും വയസുള്ള കുട്ടികള്‍ കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രി ചികിത്സയിലിൽ കഴിഞ്ഞിരുന്ന സമയത്താണ് ഷിഗെല്ല സ്ഥിരീകരിച്ചത്.

ആരോഗ്യ വകുപ്പും, പഞ്ചായത്തും സംയുക്തമായി പ്രതിരോധ നടപടികള്‍ സ്വീകരിച്ചു വരുന്നു. കുടിവെള്ളത്തില്‍ നിന്നും രോഗബാധ സംശയിക്കുന്നതിനാല്‍ പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. നിലവില്‍ പ്രദേശത്തെ ആര്‍ക്കും തന്നെ സമാന രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

read also:ബിജെപിയുടെ മഹാറാലി; പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ ബോളിവുഡ് നടന്മാരും

വയറിളക്കം, പനി, വയറുവേദന, ചര്‍ദ്ദി, ക്ഷീണം, രക്തവും കഫവും കലര്‍ന്ന മലം എന്നിവയാണ് ഷിഗെല്ലയുടെ രോഗലക്ഷണങ്ങള്‍. രോഗാണുക്കളാല്‍ മലിനമായ കുടിവെള്ളത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയും വൃത്തിഹീനമായ സാഹചര്യത്തില്‍ തയ്യാറാക്കുന്ന ആഹാരം കഴിക്കുന്നതിലൂടെയും രോഗവ്യാപനം ഉണ്ടാകും. കൂടാതെ രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്ബര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button