കോഴിക്കോട് : കോവിഡിന് പിന്നാലെ മറ്റൊരു രോഗ ഭീതിയില്‍ കേരളം. കോഴിക്കോട് ജില്ലയില്‍ 9 പേര്‍ക്ക് ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചു ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Read Also : ജയ് ശ്രീറാം ബാനര്‍, ബിജെപി രണ്ടുതട്ടില്‍
മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയാണ് ഷിഗെല്ല രോഗം പടരുന്നത്. കടുത്ത പനി, വയറുവേദന, മനംപുരട്ടല്‍, ഛര്‍ദ്ദില്‍, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.
മുണ്ടിക്കല്‍ത്താഴെ, ചെലവൂര്‍ മേഖലയില്‍ 25 പേര്‍ക്ക് രോഗലക്ഷണം കണ്ടതായി റിപ്പോര്‍ട്ടുണ്ട്. രോഗബാധിതരുമായുള്ള സമ്പര്‍ക്കം വഴിയും രോഗം പകരാം. വ്യക്തി ശുചിത്വം പാലിക്കുക, കൈകള്‍ വൃത്തിയായി കഴുകുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, അടച്ചു വെച്ച ഭക്ഷണം ചൂടോടെ മാത്രം കഴിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.
Post Your Comments