Latest NewsKeralaNews

കോഴിക്കോട് വീണ്ടും ഷിഗെല്ല, ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8 പേർക്ക്

കോട്ടാംപറമ്പ് പ്രദേശത്ത്  ഷിഗെല്ല ലക്ഷണങ്ങളോടെ 39 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്.

കോഴിക്കോട് ജില്ലയിൽ വീണ്ടും ഷെഗെല്ല രോഗം റിപ്പോർട്ട് ചെയ്തു. ഫറോക്ക് കല്ലമ്പാറ സ്വദേശിയായ ഒന്നര വയസുകാരനുകൂടി രോഗം സ്ഥിതികരിച്ചതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. കുട്ടിയെ കോഴിക്കോട്ടുളള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Also relted: ഒ​റി​ഗോ​ണിൽ 300 പേ​ർ​ക്ക് കോവിഡ് സ്ഥിരീകരിച്ചു

മുങ്ങിക്കത്താഴം, മയ്യാനാട് പ്രദേശങ്ങളിലാണ് മുമ്പ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ബാക്ടീരിയയുടെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനായി ഈ മേഖലകളിൽ പരിശോധനകൾ തുടരുകയാണ്.

Also related: തെരഞ്ഞെടുപ്പിന് പിന്നാലെ കോവിഡ് ബാധിതരാകുന്ന നേതാക്കളുടെ എണ്ണം കൂടുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി

കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങൾ കാണപ്പെട്ടവർക്ക് മരുന്നു നൽകിയും അവരോട് ഇന്ന് നടക്കുന്ന ക്യാംപിൽ പങ്കെടുക്കാൻ നിർദേശിച്ചിട്ടുമുണ്ട്. കോട്ടാംപറമ്പ് പ്രദേശത്ത്  ഷിഗെല്ല ലക്ഷണങ്ങളോടെ 39 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. രോഗം കൂടുതൽ പേരിലേക്ക് പടരാതിരിക്കാനുള്ള ജാഗ്രതയിലാണ് ജില്ലയിലെ ആരോഗ്യ പ്രവർത്തകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button