KeralaLatest NewsNews

”സിപിഎമ്മുകാരുടെ ഉളുപ്പില്ലായ്മയ്ക്കും ചര്‍മശേഷിക്കും മുന്നില്‍ കണ്ടാമൃഗം തോറ്റുപോകും”; പരിഹസിച്ച് വി.ടി. ബല്‍റാം

ഐഫോണ്‍ വിവാദത്തില്‍ ഡിവൈഎഫ്ഐ നേതാവ് എ.എ. റഹീമിനെ പരിഹസിച്ച് വി.ടി. ബല്‍റാം. എ.എ. റഹീമിന്‍റെ ഐ ഫോണ്‍ വിവാദത്തിലെ പഴയ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്രീക്രീന്‍ഷോട്ട് കൂടി പങ്കുവെച്ചാണ് ബല്‍റാമിന്റെ പരിഹാസം. കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ എ എ റഹീം വരെയുള്ള സകലമാന സിപിഎമ്മുകാരുടേയും ഈ ഉളുപ്പില്ലായ്മയ്ക്കും ചര്‍മശേഷിക്കും മുന്നില്‍ കണ്ടാമൃഗം തോറ്റുപോകുമെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

Read Also : ഇനിയുമെത്ര പേര്‍? നിര നിരയായി വമ്പൻ സ്രാവുകൾ; ഐ ഫോണ്‍ വിവാദത്തില്‍ ടി സിദ്ദിഖിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം………………………..

ഐഫോൺ വിവാദവും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ കുടുംബത്തിലേക്ക് നീളുന്നത് മലയാളികളെ സംബന്ധിച്ച് ഒട്ടും അപ്രതീക്ഷിതമല്ല, എന്താണിത്ര വൈകിയത് എന്നേയുള്ളൂ.  എന്നാൽ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരെപ്പോലെ സ്വയം കള്ളത്തരം കാണിക്കുമ്പോഴും അത് അറിഞ്ഞുകൊണ്ട് മറ്റുള്ളവരുടെ തലയിൽ വച്ചുകെട്ടുന്ന ഈ നെറികേടുണ്ടല്ലോ, കോടിയേരി ബാലകൃഷ്ണൻ മുതൽ എ എ റഹീം വരെയുള്ള സകലമാന സിപിഎമ്മുകാരുടേയും ഈ ഉളുപ്പില്ലായ്മക്കും ചർമ്മശേഷിക്കും മുന്നിൽ കണ്ടാമൃഗം തോറ്റുപോകും.

എങ്ങനെയാണ് ഈ ജന്മങ്ങളെ മനുഷ്യർക്ക് വിശ്വസിക്കാൻ സാധിക്കുക!

https://www.facebook.com/vtbalram/posts/10158366987834139

shortlink

Related Articles

Post Your Comments

Related Articles


Back to top button