KeralaLatest NewsNews

ഇനിയുമെത്ര പേര്‍? നിര നിരയായി വമ്പൻ സ്രാവുകൾ; ഐ ഫോണ്‍ വിവാദത്തില്‍ ടി സിദ്ദിഖിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു

തിരുവനന്തപുരം: ഡോളർക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി പി എമ്മിന് തലവേദനയായി ഐ ഫോൺ. ഡോളർ കേസിലെ പ്രതി സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് നൽകിയ 5 ഐ ഫോണുകളിൽ ഒന്ന് സ്വപ്ന നൽകിയത് കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനിക്കാണെന്ന കസ്റ്റംസിൻ്റെ വെളിപ്പെടുത്തൽ രാഷ്ട്രീയ കേരളത്തെ പിടിച്ച് കുലുക്കുകയാണ്. സ്വര്‍ണക്കടത്ത് വിവാദമാവുംവരെ ഉപയോഗിച്ചിരുന്ന ഫോണിലെ സിംകാര്‍ഡും കണ്ടെത്തിയിട്ടുണ്ട്.

Also Read:മണിരത്നം ചിത്രത്തിലെ അഭിനയ അനുഭവം വെളിപ്പെടുത്തി ലാൽ

ചോദ്യം ചെയ്യലിനായി അടുത്ത ആഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകണമെന്ന് കാണിച്ച് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് നൽകി. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളെല്ലാം പരിഹാസവുമായി രംഗത്തെത്തി. സിദ്ദിഖ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. കുറിപ്പ് ഇങ്ങനെ:

‘വമ്ബന്‍ സ്രാവുകള്‍ പുറത്ത് വരാനുണ്ട് ‘സാമ്ബത്തിക കുറ്റവിചാരണ കോടതി സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് നടത്തിയ ഒരു വിവാദ പരാമര്‍ശം ആയിരുന്നു ഇത്. അന്നതൊരു അതിശയോക്തിയായി തോന്നിയിരുന്നു. പക്ഷെ, ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ പരിശോധിക്കുമ്ബോള്‍ മനസ്സിലാവുന്നത് ഈ പരാമര്‍ശം നൂറു ശതമാനം ശരിയായിരുന്നു എന്നാണ്.ജനങ്ങളുടെയും ഞങ്ങളുടെയും മനസ്സിലെ ചോദ്യം ഒന്ന് മാത്രം..ഇനിയുമെത്ര പേര്‍?’ അദ്ദേഹം കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button