സാൻ
അന്യന്റെ ജീവിതത്തിലേക്ക് കടന്നു ചെല്ലാൻ പൊതുവെ ഇഷ്ടമുള്ളവരാണ് മലയാളികൾ. സദാചാര ബോധങ്ങൾ ഒരുപാട് കൂടിയിട്ടുള്ള മനുഷ്യർ. ആ മനുഷ്യരെയാണ് ബിഗ് ബോസ്സ് മറ്റു ചില മനുഷ്യരുടെ സ്വകാര്യജീവിതത്തിലേക്ക് ക്ഷണിക്കുന്നതും, ക്യാമറക്കണ്ണിലൂടെ അവരുടെ ജീവിതം ഒളിഞ്ഞു നോക്കാൻ നമ്മളെ പഠിപ്പിക്കുന്നതും.
ഇത് കൊണ്ട് സമൂഹത്തിനെന്ത് ഗുണമെന്ന് ചോദിച്ചാൽ ഒന്നുമില്ല എന്ന് മാത്രമേ ഉത്തരമുള്ളൂ. പക്ഷെ ദോഷകരമായ ഘടകങ്ങൾ അനേകം ഉണ്ട്. അതിലൊന്നു തന്നെയാണ് മലയാളിയുടെ സദാചാരബോധത്തെയും മറ്റും
ഊട്ടിയുറപ്പിക്കുക എന്നുള്ളത്.
Also Read:കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാം എന്നത് വ്യാമോഹം, കേരളം പഴയ കേരളമല്ല : കെ. സുരേന്ദ്രൻ
എവിടെയൊക്കെയോ ചിതറിക്കിടക്കുന്ന ഒരുപാട് മനുഷ്യരെ ഒന്നിച്ചുകൂട്ടി ഒരു വീടിനകത്തിട്ട്, അവരെക്കൊണ്ട് തമ്മിലടിപ്പിക്കുകയാണ് ഇത്തരത്തിലുള്ള പരിപാടികൾ ചെയ്തു പോരുന്നത്.
നമ്മൾ ഒരുപാട് വാർത്തകൾ കേൾക്കാറുണ്ട്. ഭാര്യയും ഭർത്താവും കിടക്കുന്ന മുറിയിലേക്ക് ഒളിഞ്ഞു നോക്കി, പെൺകുട്ടികളുടെ കുളിമുറിയിൽ ക്യാമറ വച്ചു, കുളക്കടവിൽ ഒളിഞ്ഞു നോക്കി അങ്ങനെ ഒരുപാട് വാർത്തകളുടെ ഭാഗമാണ് നമ്മൾ ജീവിക്കുന്ന ചുറ്റുപാട്. ഈ മനുഷ്യരെയൊക്കെ പ്രോത്സാഹിപ്പിക്കുന്ന ഇവർക്കൊക്കെ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ക്യാമറ ചലിപ്പിക്കാനുള്ള വഴിയൊരുക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധ ഷോകൾ എന്തിനാണ് ഏഷ്യാനെറ്റ് പോലെയുള്ള ഒരു ചാനൽ നടത്തുന്നത് എന്നത് തന്നെ സംശയിക്കേണ്ട കാര്യമാണ്. ഏറ്റവും ജനപ്രീതിയുള്ള ഒരു നടനെ എന്തിനാണ് അതിന്റെ മാർക്കെറ്റ് ലെവൽ ഉയർത്താൻ വേണ്ടി കൊണ്ടുവരുന്നത് എന്നതും ചോദ്യംചെയ്യപ്പെടേണ്ടതാണ്.
Post Your Comments