അർദ്ധരാത്രിയിൽ ശരീരം മുഴുവന്‍ തീപടര്‍ന്നു കുടുംബനാഥന് പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ ഭര്‍ത്താവിനെ രക്ഷിക്കാന്‍ പിന്നാലെ പാഞ്ഞ ഭാര്യയുടെ വീഡിയോ പുറത്ത്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
കുടുംബ തര്‍ക്കമാകാം കാരണമെന്ന് പോലീസ് പറയുന്നു. സൂറത്തിലാണ് സംഭവം. ഗണേഷ് ചൗഹാന്‍ എന്ന ആൾക്കാണ് രാത്രി ഉറങ്ങി കിടക്കുമ്പോൾ ശരീരം മുഴുവന്‍ തീപടര്‍ന്നത്. ഇതിനെ തുടർന്ന് ഇയാൾ ഓടി റോഡിലേക്കിറങ്ങുകയായിരുന്നു. ഭർത്താവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭാര്യയ്ക്കും പൊള്ളലേറ്റു. സംഭവത്തിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല.
പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീടുവിട്ടിറങ്ങിയ ഭാര്യാ സഹോദരിയും അവരുടെ ഭര്‍ത്താവും അടുത്തിടെ തിരികെ എത്തിയിരുന്നു. ഇവർക്കിടയിൽ ചില കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഭാര്യാസഹോദരിയും ഭര്‍ത്താവും ഇവരോട് ഈ വീടുവിട്ടു പോകണം എന്നും ആവശ്യപ്പെട്ടിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം
Post Your Comments