ന്യൂഡല്‍ഹി : ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനോട് ഏതെങ്കിലും വിധത്തില്‍ മമത കാട്ടിയാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുണഫലം കിട്ടുന്നത് ബി.ജെ.പിക്കായിരിക്കുമെന്ന് സി.പി.എം.
Read Also : ഇനി ചോക്ലേറ്റ് കഴിച്ച് പണം സമ്പാദിക്കാം ; തൊഴിലവസരങ്ങളുമായി പ്രമുഖ ചോക്ലേറ്റ് കമ്പനി
ബി.ജെ.പിയെ തുരത്താന്‍ മമതയുമായി സി.പി.എമ്മും ഇടതു മുന്നണിയും സഹകരിക്കണമെന്ന് ബംഗാളിനു പുറത്തുള്ള ഇടതു കേന്ദ്രങ്ങളും ലിബറല്‍ സമീപനമുള്ളവരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ആത്മഹത്യാപരമാണ്. മമതയോട് മൃദു സമീപനം ഉണ്ടായാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ നില്ക്കുന്ന വോട്ടര്‍മാര്‍ ബി.ജെ.പിയെ തുണച്ചെന്നു വരും. തൃണമൂല്‍ ഭരണത്തോട് കടുത്ത അതൃപ്തി സംസ്ഥാനത്തു നിലനില്‍ക്കുന്നുണ്ട്. പീപ്ള്‍സ് ഡമോക്രസിയിലെ മുഖപ്രസംഗത്തില്‍ സി.പി.എം നേതൃത്വം വിശദീകരിച്ചു.
ഇടതു മുന്നണിയും കോണ്‍ഗ്രസും ബി.ജെ.പി, തൃണമൂല്‍ വിരുദ്ധ ശക്തികളും ഒന്നിക്കുകവഴി ബി.ജെ.പിക്ക് അധിക പിന്തുണ കിട്ടാതിരിക്കുമെന്ന് മുഖപ്രസംഗത്തില്‍ പറഞ്ഞു. ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. കേരളത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും പിന്നാമ്പുറ ചങ്ങാത്തം ഉണ്ടാക്കിയെന്നു വരും. അതിനെതിരെ ജാഗ്രത ആവശ്യമാണ്. എല്‍.ഡി.എഫ് അധികാരത്തില്‍ വരാന്‍ അനുകൂലമാണ് സാഹചര്യങ്ങള്‍. കേരള കോണ്‍ഗ്രസും എല്‍.ജെ.ഡിയും ഇടതുമുന്നണിയില്‍ എത്തിയത് കൂടുതല്‍ വിശ്വാസം പകരുന്ന കാര്യമാണെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞു.
Post Your Comments