മന്ത്രി എ.കെ. ബാലന്റെ ഭാര്യ പി.കെ. ജമീല തരൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന് തീരുമാനമാനം. അഭിപ്രായ ഭിന്നതകൾക്കൊടുവിൽ സി.പി.എം ജമീലയെ തന്നെ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ജമീല സാധ്യതാ പട്ടികയില്‍ ഇടം നേടിയപ്പോൾ തന്നെ പി.കെ ശശി, എം.ബി രാജേഷ്, സി.കെ ചാത്തുണ്ണി, വി.കെ ചന്ദ്രന്‍, വി.ചെന്താമരാക്ഷന്‍ എന്നിവർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
Also Read:വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം യുവതി കാമുകനൊപ്പം ഒളിച്ചോടി , യുവതി കൊല്ലപ്പെട്ട നിലയില്‍
എ.കെ ബാലന്‍ മത്സരിച്ച മണ്ഡലങ്ങളായ തരൂര്‍, കോങ്ങാട് എന്നിവിടങ്ങളില്‍ പി.കെ ജമീലയെ മത്സരിപ്പിക്കണമെന്നുള്ള നിര്‍ദ്ദേശമാണ് വന്നത്. സാധ്യതകൾ അനുകൂലിച്ച ബാലൻ പിന്നീട് എതിർപ്പ് പരസ്യമായതോടെ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന മട്ടായി. ഇന്നലെ ഇതെല്ലാം ശുദ്ധ അസംബന്ധമാണെന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നാൽ, ഇന്ന് അത് വീണ്ടും തിരിച്ച് പറയേണ്ടി വരികയാണ് മന്ത്രിക്ക്.
ജില്ലാ കമ്മിറ്റിയില്‍ ഇത്തരമൊരു ചര്‍ച്ചയേ നടന്നിട്ടില്ല. പ്രാഥമിക ചര്‍ച്ചയില്‍ പലരുടേയും പേരുകള്‍ വരാം. മുന്‍കൂട്ടിയുണ്ടാക്കിയ തിരക്കഥയാണ് ഇതിനു പിന്നിലെന്നും എ.കെ ബാലന്‍ പറഞ്ഞിരുന്നു. ജില്ലാ സെക്രട്ടറിയേറ്റില്‍ ആരുടെയൊക്കെ പേര് വന്നുവെന്ന് തന്നെ കൊണ്ട് പറയിപ്പിക്കുക എന്നതാണ് നിങ്ങളുടെ ഉദ്ദേശമെങ്കില്‍ അത് നടക്കില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഇന്നലെ പറഞ്ഞത് ഇനി മാറ്റി പറയേണ്ട അവസ്ഥയായല്ലോ മന്ത്രിക്കെന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്.
Post Your Comments