ഇരുപത്തഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം നേടി ‘ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ്സ് എ റിസറക്ഷന്’. തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലെസോതോയില്‍ നിന്നുള്ള ചിത്രത്തിന്റെ സംവിധായകന് ലെമോഹാങ് ജെറമിയ മൊസേസേ ആണ്.
സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് ഉള്ളതാണ് സുവര്‍ണ്ണ ചകോരം പുരസ്കാരം. മികച്ച സംവിധായകനുള്ള രജത ചകോരം ബൊളീവിയന്‍ ചിത്രം ‘ദി നെയിം ഓഫ് ദി ഫ്ളവേഴ്സ്’ ഒരുക്കിയ ബഹ്മാന് തവൂസിക്കാണ്. 3 ലക്ഷം രൂപയും മൊമന്റോയും അടങ്ങുന്നതാണ് പുരസ്കാരം.
പാലക്കാട് നടന്ന സമാപനച്ചടങ്ങിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം മലയാള ചലച്ചിത്രം ‘മ്യൂസിക്കല്‍ ചെയര്‍’ സ്വന്തമാക്കി. വിപിൻ ആറ്റ്ലി യാണ് ചിത്രത്തിന്റെ സംവിധായകൻ.
മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്’ ലഭിച്ചു. ലിജോ ജോസ് പെല്ലിശേരിയുടെ ‘ചുരുളി’ പ്രത്യേക ജൂറി പുരസ്കാരത്തിന് അര്‍ഹമായി.
Post Your Comments