മൂന്ന് തവണയിൽ കൂടുതൽ മത്സരിച്ച് ജയിച്ചവർക്ക് സീറ്റ് നൽകേണ്ടെന്ന തീരുമാനം മുഖ്യമന്ത്രി പിണറായി വിജയൻ്റേതാണെന്ന് സൂചനകൾ. മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും സീറ്റ് നിഷേധിച്ചതും ഇതിൻ്റെ ഭാഗമായിട്ടാണ്. ഇതോടെ, പാർട്ടി തീരുമാനത്തിൽ അണികൾക്ക് സ്വരച്ചേർച്ചയുണ്ടെന്ന് റിപ്പോർട്ട്. ആലപ്പുഴയിലെ പാർട്ടി അണികൾക്ക് സി പി എമ്മിൻ്റെ ഈ തീരുമാനത്തോട് ചേർന്നു പോകാൻ സാധ്യമല്ലെന്നാണ് പരക്കെയുള്ള സംസാരം.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം പിണറായി സർക്കാരിൻ്റെ തുടർ ഭരണ പ്രതീക്ഷ ഇല്ലാതാക്കുന്നതാണെന്ന ആക്ഷേപമാണ് പൊതുവേ ഉയരുന്നത്. ഇത്രയും ശക്തരായ രണ്ട് പേർക്ക് സീറ്റ് നിഷേധിക്കുന്നതോടെ, നഷ്ടമാകുന്നത് ഒരുപക്ഷേ രണ്ട് സീറ്റുകൾ ആകാമെന്നാണ് പാർട്ടി പ്രവർത്തകർ വിലയിരുത്തുന്നത്. ആലപ്പുഴ ജില്ലയിൽ യുഡിഎഫിന് വ്യക്തമായ സ്വാധീനം ഉള്ളതും എന്നാൽ ഇടതുമുന്നണി തുടർച്ചയായി വിജയിക്കുന്നതുമായ രണ്ട് മണ്ഡലങ്ങളാണ് ആലപ്പുഴയും അമ്പലപ്പുഴയും. ഇവിടങ്ങളിൽ തുടർച്ചയായി വിജയിച്ചു വന്ന മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും സീറ്റ് നിഷേധിച്ചത് ഇവിടെ മാത്രമല്ല മറ്റ് മണ്ഡലങ്ങളിലും പ്രതികൂലമായി ബാധിക്കുമെന്ന കണക്കുകൂട്ടലിലാണ് അണികൾ.
സംസ്ഥാന സർക്കാർ ഭരണ മികവെന്ന് ഉയർത്തി കാട്ടിയ പദ്ധതികളിൽ 90 ശതമാനവും വിദ്യാഭ്യാസ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും കൃഷി വകുപ്പിലെയും കിഫ്ബിയിലൂടെ ധനവകുപ്പ് നടപ്പാക്കിയ പദ്ധതികളും ആയിരുന്നു. എന്നിട്ടും ഈ നാലു വകുപ്പിലേയും മന്ത്രിമാരെ ഒഴിവാക്കി തുടർ ഭരണം ലക്ഷ്യം വെച്ചിറങ്ങുന്ന പിണറായി വിജയന് ഒറ്റുകാരൻ്റെ രാഷ്ട്രീയമാണെന്നും ഭരണക്കൊതിയാണെന്നും വിലയിരുത്തുന്നവരും ഉണ്ട്.
Post Your Comments