അങ്കാറ: പ്രതിരോധ സാമഗ്രികള്‍ നിര്‍മ്മിക്കുന്നതിനായി പാകിസ്ഥാനുമായി കൈകോര്‍ക്കാനൊരുങ്ങി തുര്‍ക്കി. യുദ്ധവിമാനങ്ങളും ആയുധങ്ങളും മിസൈലുകളും നിര്‍മ്മിക്കാനായി തുര്‍ക്കി പാകിസ്ഥാനുമായി ചര്‍ച്ച നടത്തുന്നതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
തുര്‍ക്കി പ്രതിരോധ ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് പാകിസ്ഥാനുമായി ചര്‍ച്ച നടത്തി. അവസാന ചര്‍ച്ച നടന്നത് ജനുവരിയിലാണ്. സൈപ്പര്‍ ലോങ് റേഞ്ച് മിസൈലുകളും ടിഎഫ്-എക്‌സ് യുദ്ധവിമാനങ്ങളും നിര്‍മ്മിക്കാനാണ് ആലോചന. നിലവില്‍ യുഎസ് നിര്‍മ്മിത എഫ്-16 വിമാനങ്ങളാണ് തുര്‍ക്കി ഉപയോഗിക്കുന്നത്.
കുറഞ്ഞത് 240 എഫ്-16 വിമാനങ്ങളാണ് തുര്‍ക്കി യുഎസില്‍ നിന്ന് വാങ്ങിയത്. ആണവശക്തിയായ പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം കൂടുതല്‍ നേട്ടമാകുമെന്നാണ് തുര്‍ക്കി വിലയിരുത്തല്‍. അതേസമയം 2020-ല്‍ തുര്‍ക്കി ടിഎഫ്-എക്‌സ് നിര്‍മ്മാണത്തിനായി സഹകരിക്കാന്‍ മലേഷ്യയെ സമീപിച്ചിരുന്നു.
ഇന്തൊനേഷ്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, കസാഖിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിക്കാനും തുര്‍ക്കി തീരുമാനമെടുത്തിരുന്നു.
Post Your Comments