KeralaLatest News

ഒരു ടെക്‌നോക്രാറ്റിന്റെ യൂണിഫോമിലുള്ള അവസാന ദിവസമായിരിക്കും ഇത്, വിടവാങ്ങൽ പ്രഖ്യാപിച്ച് ഇ. ശ്രീധരൻ

ഇനി ഡിഎംആർസിയിൽ നിന്നും രാജിവെച്ചതിന് ശേഷം മാത്രമെ നോമിനേഷൻ ഫോം സമർപ്പിക്കുകയുള്ളുവെന്നും മെട്രൊമാൻ

കൊച്ചി : ഒരു ടെക്‌നോക്രാറ്റിന്റെ യൂണിഫോമിലുള്ള അവസാന ദിവസമായിരിക്കും ഇതെന്ന് ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് മെട്രോമാൻ ഇ.ശ്രീധരൻ. ഈ യൂണിഫോം ഇട്ടിട്ടുള്ള അവസാനം ദിവസമായിരിക്കും ഇത്. 1997 നവംബറിലാണ് യൂണിഫോം ആദ്യമായി ധരിച്ചത്. തുടർന്ന് 27 വർഷത്തോളം കാലം പ്രവർത്തിച്ചു. ഇനി ഡിഎംആർസിയിൽ നിന്നും രാജിവെച്ചതിന് ശേഷം മാത്രമെ നോമിനേഷൻ ഫോം സമർപ്പിക്കുകയുള്ളുവെന്നും മെട്രൊമാൻ വ്യക്തമാക്കി.

പാലാരിവട്ടം പാലം നിർമ്മാണം പൂർത്തിയായ ശേഷം അന്തിമ ഘട്ട പരിശോധന നടത്താനെത്തിയ ശ്രീധരൻ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ തീർച്ചയായും മത്സരിക്കുമെന്ന് ശ്രീധരൻ പറഞ്ഞു. ഏത് മണ്ഡലത്തിലും മത്സരിക്കാൻ തയ്യാറാണ്. സാധാരണ രീതിയിലുള്ള രാഷ്ട്രീയമല്ല താൻ ഉദ്ദേശിക്കുന്നത്.

read also: പാകിസ്ഥാൻ വെടിവെപ്പിൽ സ്‌കൂളിന് സ്ഥിരമായി കേടുപാടുകൾ, ഇന്ത്യാ-പാക് വെടിനിർത്തൽ കരാറിൽ നന്ദി അറിയിച്ച് അദ്ധ്യാപകർ

രാഷ്ട്രീയത്തിലെത്തിയാലും ഒരു ടെക്‌നോക്രാറ്റായി പ്രവർത്തിക്കും. കേരളത്തിൽ ബിജെപി അധികാരത്തിലെത്തുമെന്നതിൽ ഉറപ്പുണ്ട്. പ്രായം ഒരു പ്രശ്‌നമല്ലെന്നും മനസിന്റെ പ്രായമാണ് ആത്മവിശ്വാസം നൽകുക എന്നും ഇ. ശ്രീധരൻ കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button