പത്തനംതിട്ട: ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് അനുകൂലമായ നടപടി ഏത് രാഷ്ട്രീയ പാര്‍ട്ടി സ്വീകരിച്ചാലും സ്വാഗതം ചെയ്യുമെന്ന് തന്ത്രി കുടുംബം. ശബരിമല പ്രക്ഷോഭ കേസുകള്‍ പിന്‍വലിച്ച നടപടി സ്വാഗതാര്‍ഹമാണെന്നും തന്ത്രി കണ്ഠരര് രാജീവരര് പറഞ്ഞു.
Read Also : കേരളത്തിൽ ഉള്ളത് യഥാർത്ഥ മതേതരത്വമല്ല, വൺവേ മതേതരത്വമാണ്; എതിർത്തത് തീവ്രവാദത്തെയാണെന്ന് പി സി ജോർജ്
ശബരിമല വിഷയത്തില്‍ രാഷ്ട്രീയം നോക്കുന്നില്ല. ഭക്തജനങ്ങള്‍ക്ക് അനുകൂലമായ നിലപാട് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുണ്ടാകണമെന്നാണ് അഭ്യര്‍ത്ഥന. ഇക്കാര്യത്തില്‍ രാഷ്ട്രീയ വ്യത്യാസമില്ലെന്നും ആര് സഹായിച്ചാലും സ്വീകരിക്കുമെന്നും തന്ത്രി പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു തന്ത്രിയുടെ പ്രതികരണം. വിജയാത്രയുടെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്. പത്തനംതിട്ട ജില്ലയില്‍ പര്യടനം തുടരുന്ന വിജയയാത്ര എട്ടാം തീയതി തിരുവനന്തപുരത്ത് സമാപിക്കും.
Post Your Comments