KeralaLatest News

സർക്കാരിന് കനത്ത തിരിച്ചടി, സ്ഥിരപ്പെടുത്തൽ ഉത്തരവുകൾ ഹൈക്കോടതി മരവിപ്പിച്ചു

താത്കാലിക ജീവനക്കാരെ സർവീസിൽ സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ വിവിധ ഉത്തരവുകൾ മരവിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

തിരുവനന്തപുരം: വിവിധ സർക്കാർ അർദ്ധ സർക്കാർ വകുപ്പുകളിൽ 10 വർഷമായി ജോലി ചെയ്ത താത്കാലിക ജീവനക്കാരെ സർവീസിൽ സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ വിവിധ ഉത്തരവുകൾ മരവിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

പി എസ്. സി റാങ്ക് ഹോൾഡേഴ്സ് സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച് വിവിധ വകുപ്പുകൾക്ക് നോട്ടീസ് അയ്ക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് ഉത്തരവിട്ടത്. വിവിധ വകുപ്പുകളുടെ സ്ഥിരപ്പെടുത്തൽ ഉത്തരവുകളും മന്ത്രിസഭാ തീരുമാനങ്ങളും ചൂണ്ടിക്കാട്ടി പി.എസ്. സി റാങ്ക് ഹോൾഡേഴ്സിന് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടമാണ് ഹാജരായത്.

read also: ‘ആര്‍എസ്‌എസ് രാജ്യസ്‌നേഹത്തിന്റെ ലോകത്തെ ഏറ്റവും വലിയ പാഠശാല, രാഹുലിന് മനസ്സിലാകില്ല’ : പ്രകാശ് ജാവദേക്കര്‍

സ്ഥിരപ്പെടുത്തല്‍ ഉത്തരവ് ഇറക്കിയ സ്ഥാപനങ്ങളില്‍ തൽസ്ഥിതി തുടരണം. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരും സ്ഥാപനങ്ങളും മറുപടി നല്‍കണമെന്നും കോടതി നിർദ്ദേശിച്ചു. 10 വര്‍ഷം പൂര്‍ത്തിയാക്കിയ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് മന്ത്രിസഭ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button