Latest NewsNewsInternational

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് പിൻവലിച്ച് ടെക്‌സസ്

വാഷിങ്ടണ്‍ : ടെക്‌സസ് സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന ഉത്തരവ് റദ്ദാക്കി ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. കൊവിഡ് നിയന്ത്രണ വിധേയമെന്ന് ചൂണ്ടിക്കാട്ടിയാണ് ആളുകള്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന മുന്‍ ഉത്തരവ് ടെക്‌സസ് പിന്‍വലിച്ചത്. ടെക്‌സസില്‍ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറയുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ പുതിയ ഉത്തരവ് ഇറക്കിയതെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. കൊവിഡിനെ വൈറസില്‍നിന്ന് സംരക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ടെക്‌സസിലുണ്ട്.

Read Also : രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി പാലാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്

കൊവിഡ് വാക്‌സിനുകളുടെ ഉപയോഗം, മെച്ചപ്പെട്ട പരിശോധനയും ചികില്‍സയും എന്നിവ ഉറപ്പുവരുത്തി നിയന്ത്രണങ്ങള്‍ നീക്കുകയായിരുന്നുവെന്ന് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് വ്യക്തമാക്കുന്നു. സംസ്ഥാനത്തെ 5.7 മില്യന്‍ പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭിച്ചുവെന്നതും മാസ്‌ക് ഒഴിവാക്കാന്‍ കാരണമായെന്നാണ് റിപോര്‍ട്ടുകള്‍. മാസ്‌ക് നിര്‍ബന്ധമാക്കിയത് നീക്കം ചെയ്തതിനു പുറമേ ടെക്‌സസിലെ മുഴുവന്‍ സ്ഥാപനങ്ങളിലും ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നത്ര ആളുകളെ പ്രവേശിപ്പിക്കുന്നതിനുള്ള അനുമതിയും അടങ്ങുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് ഗവര്‍ണര്‍ ഒപ്പുവച്ചത്. ഇതോടെ മാസ്‌ക് മാന്‍ഡേറ്റ് ഒഴിവാക്കുന്ന അമേരിക്കയിലെ 13ാമത് സംസ്ഥാനമായി ടെക്‌സസ്. ഉത്തരവ് മാര്‍ച്ച്‌ 10 മുതലാണ് പ്രാബല്യത്തില്‍ വരികയെന്ന് ഗവര്‍ണര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button