Latest NewsSaudi ArabiaNewsGulf

പൊടിക്കാറ്റും തണുപ്പും ശക്തമാകുമെന്ന മുന്നറിയിപ്പുമായി സൗദി അറേബ്യ

കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 15 മുതല്‍ 60 വരെ കിലോമീറ്റര്‍ ആയിരിക്കുമെന്നും മുന്നറിയിപ്പുണ്ട്

സൗദി അറേബ്യയിലെ ചില മേഖലകളില്‍ പൊടിക്കാറ്റും തണുപ്പും ശക്തമാകുമെന്ന് മുന്നറിയിപ്പ്. മാർച്ച് 4 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ പൊടിക്കാറ്റും തണുപ്പും കൂടാനുള്ള സാധ്യതയുണ്ടെന്ന് രാജ്യത്തെ കാലാവസ്ഥ നിര്‍ണയ കേന്ദ്രം പ്രവചിച്ചു.

Read Also: പിന്നിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവർ, തന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ആരും കെ.പി.സി.സിക്ക് കത്തെഴുതിയില്ല : ധർമ്മജൻ

രാജ്യത്തിന്‍റെ വടക്ക്, മധ്യ, കിഴക്കന്‍ പ്രദേശങ്ങളിലെ മിക്ക ഭാഗങ്ങളിലും കാലാവസ്ഥ മാറ്റം അനുഭവപ്പെടാൻ സാധ്യതയുണ്ട്. വടക്കന്‍ സൗദിയിലെ അല്‍ ജൗഫ്, ഹാഇല്‍, അല്‍ ഖസീം, റിയാദ് തുടങ്ങിയ പ്രദേശങ്ങളിലെ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read Also: ശ്രീ എമ്മിനെ ചൊല്ലി കോണ്‍ഗ്രസിലും വിവാദം, വി.ടി.ബല്‍റാമും പി.ജെ. കുര്യനും നേര്‍ക്കുനേര്‍

കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 15 മുതല്‍ 60 വരെ കിലോമീറ്റര്‍ ആയിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. പൊടിക്കാറ്റ് അടിച്ചുവീശുമ്പോള്‍ കാഴ്ചയുടെ ദൂരപരിധി വളരെ കുറവാകുന്നതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. റോഡുകളില്‍ വാഹനം ഓടിക്കുന്നവര്‍ കൃത്യമായ അകലം പാലിക്കേണ്ടതുമുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button