Latest NewsIndia

കാശ്മീരില്‍ കൊടും മഞ്ഞ്;  മൈനസ് എട്ട്  !  പുറത്തിറങ്ങാനാവാതെ ജനങ്ങള്‍

ശ്രീനഗര്‍:  ജമ്മു കശ്മീരില്‍ താപനില മൈനസ് എട്ടിലേക്ക്. കശ്മീര്‍ താഴ്വര പൂര്‍ണമായും ഒറ്റപ്പെട്ടു എന്നാണ് ശ്രീനഗറില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍. തണ്ണുപ്പ് കാരണം ജനങ്ങളെല്ലാവരും മുഴുവന്‍ സമയവും വീടുകളില്‍ തന്നെ തങ്ങുകയാണ്. കഴിഞ്ഞ രാത്രികളിലെല്ലാം കനത്ത മഞ്ഞു വീഴ്ച്ചയാണ് കശ്മീര്‍ താഴ്വരയിലുണ്ടായതെന്ന് കാലാവാസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

വെള്ളിയാഴ്ച്ച ഉച്ചയോടെ ആരംഭിച്ച മഞ്ഞു വീഴ്ച്ച ഇപ്പോഴും തുടരുകയാണ്. സമീപകാലത്തെ ഏറ്റവും ശക്തിയായ ശൈത്യകാലമാണ് കശ്മീര്‍ ഇപ്പോള്‍ ഏറ്റ് വാങ്ങുന്നത്.

ശ്രീനഗര്‍-ലെ ദേശീയപാതയും, മുഗള്‍ റോഡും ഇതിനോടകം അടച്ചു കഴിഞ്ഞു. മഞ്ഞ് വീഴ്ച്ചയെ തുടര്‍ന്ന് കാഴ്ച്ച മങ്ങിയതോടെ ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. അതേസമയം കടുത്ത മഞ്ഞുവീഴ്ച്ചയെ അവഗണിച്ചു റോഡ് ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. വൈദ്യതി ബന്ധവും വിച്ഛേദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button