ദുബായ്: ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ പൊടിക്കാറ്റ് മുന്നറിയിപ്പ് നൽകി. അധികൃതർ. 55 കിലോമീറ്റർ വേഗതയിലുള്ള കാറ്റാണ് പ്രതീക്ഷിക്കുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണി വരെ ദൃശ്യപരത കുറവായിരിക്കുമെന്നും കാഴ്ച്ചയെ ബാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വിവിധ പ്രദേശങ്ങളിൽ നേരിയ തോതിലുള്ള മഴയ്ക്കും സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
യുഎഇയിൽ ഷഹീൻ ചുഴലിക്കാറ്റിന്റെ പ്രഭാവം അവസാനിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചിരുന്നു. ഷഹീൻ ചുഴലിക്കാറ്റിനെ നേരിടാൻ വലിയ മുന്നൊരുക്കങ്ങളാണ് അധികൃതർ നടത്തിയിരുന്നതെന്ന് അതോറിറ്റി വ്യക്തമാക്കിയിരുന്നു.
കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പുകളും ശ്രദ്ധിക്കാനും നിർദ്ദേശങ്ങൾ പാലിക്കാനുമായിരുന്നു പൊതുജനങ്ങൾക്ക് നൽകിയിരുന്ന നിർദ്ദേശം. യുഎഇയുടെ കിഴക്കൻ തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അപകട സാധ്യത പ്രവചനാതീതമായതിനാൽ എല്ലവരും ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ വിദഗ്ധർ നൽകിയിരുന്ന മുന്നറിയിപ്പ്. ഒമാൻ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെട്രോളജിയും അറിയിച്ചിരുന്നു.
Post Your Comments