ക്രിക്കറ്റ് കളി എല്ലാവർക്കും ഒരു വിനോദമാണ്. ഒഴിവു ദിവസങ്ങളിൽ ക്രിക്കറ്റ് കളിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. അത്തരത്തിലൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിൽ പ്രചരിച്ചിരുന്നു. ശബരിമല മേല്‍ശാന്തി തൃശൂര്‍ കൊടുങ്ങല്ലൂര്‍ പൂപ്പത്തി വാരിക്കാട്ട് മഠത്തില്‍ വി.കെ.ജയരാജ്, മാളികപ്പുറം മേല്‍ശാന്തി അങ്കമാലി വേങ്ങൂര്‍ മൈലക്കൊട്ടത്ത് മനയില്‍ എം. എന്‍. രെജികുമാര്‍ ജനാര്‍ദനന്‍ നമ്പൂതിരിയും ക്രിക്കറ്റ് കളിക്കുന്നതായിരുന്നു അത്.
ക്രിക്കറ്റ് കളി വൈറലായതോടെ മേൽശാന്തിമാർക്കും ചിലതൊക്കെ പറയാനുണ്ട്. വി.കെ.ജയരാജ് വിഡിയോയെക്കുറിച്ച് പറയുന്നത് ഇങ്ങനെ: ”പൂജയുടെ ഇടവേളയില്‍ യോഗയും സംസ്‌കൃതപഠനവുമാണ് പതിവ്. പിന്നെ നടപ്പന്തലില്‍ ദിവസവും നടക്കുമായിരുന്നു. രണ്ടാഴ്ച മുന്‍പ് അവിടെ പുലിയിറങ്ങി. പിന്നെ അവിടെയുള്ള നടപ്പ് വേണ്ടെന്നുവച്ചു. മാളികപ്പുറം മേല്‍ശാന്തിയുടെ മഠത്തിലാണ് വൈകിട്ടത്തെ ഒത്തുചേരല്‍.
അവിടെ താരതമ്യേന നല്ല സൗകര്യമുണ്ട്. സംസ്‌കൃതപഠനം അവിടെയാണ്. മഠത്തിന്റെ മുറ്റത്ത് ബാഡ്മിന്റന്‍ കളിയാണ് പതിവ്. കൗതുകത്തിന് ഒരു ദിവസം ക്രിക്കറ്റും കളിച്ചു. അത് അവിടെ നിന്നവര്‍ മൊബൈലില്‍ പകര്‍ത്തി. സ്വാമിമാരുടെ ഗ്രൂപ്പിലാണ് ആദ്യം വന്നത്. കൊവിഡ് കാല വിനോദമായി കണ്ടാല്‍ മതി’.- അദ്ദേഹം വ്യക്തമാക്കി.
Post Your Comments