കണ്ണൂരിൽ ആര്‍.എസ്.എസും സി.പി.എമ്മും നടത്തിയ രഹസ്യ ചര്‍ച്ച പരസ്യമായതോടെ ഇതിനെ ഉയർത്തിപ്പിടിച്ച് തെരഞ്ഞെടുപ്പ് കാലത്ത് ഒരു വിവാദമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുണ്ട്. എന്നാല്‍, ഇത്തരം രാഷ്ടീയത്തോട് താല്‍പ്പര്യമില്ലാത്ത യോഗാചാര്യനാണ് താനെന്നും ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗത്വമില്ലെന്നും വ്യക്തമാക്കി ശ്രീ എം രംഗത്ത്.
താൻ ആർ.എസ്.എസുകാരനല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. താന്‍ ആര്‍.എസ്.എസിലോ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലോ അംഗമല്ല. ആര്‍.എസ്.എസിന്റെ ശാഖയില്‍ പോയിട്ടില്ല. ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ താന്‍ കറസ്‌പോണ്ടന്റായിരുന്നില്ലെന്നും ശ്രീ എം ചൂണ്ടിക്കാട്ടി. ആര്‍.എസ്.എസ് ദേശീയവാദികളാണ്. ആര്‍.എസ്.എസ് ഇന്ത്യയിലിരുന്ന് പാക്കിസ്ഥാന് വേണ്ടി സംസാരിക്കില്ലെന്നും അദ്ദേഹം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്തയാളാണ് ഞാന്‍. ചര്‍ച്ച നടത്തിയിരുന്നു എന്നത് സത്യമാണ്. അത് സി.പി.എമ്മും ആര്‍.എസ്.എസും തമ്മില്‍ ധാരണയുണ്ടാവാന്‍ വേണ്ടിയല്ല. കണ്ണൂരില്‍ ദിവസം ഒന്നോ മൂന്നോ ആള്‍ക്കാര്‍ മരിക്കുന്ന സംഭവങ്ങള്‍ വരെയുണ്ടായിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുവിഭാഗത്തിന്റെയും ഇടനിലക്കാരനായി ഞാന്‍ നിന്നു. എനിക്ക് എല്ലാവരുമായി നല്ല ബന്ധമാണുള്ളത്. ഭൂമിക്ക് വേണ്ടി അപേക്ഷ കൊടുത്തത് കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ലഭിച്ചത് ഇപ്പോഴാണെന്ന് മാത്രം. ഈ തെരഞ്ഞെടുപ്പ് സമയത്ത്. അവിടെ നിന്നാണ് പ്രശ്‌നങ്ങളെല്ലാം തുടങ്ങിയത്. ഭൂമി അനുവദിക്കണമെന്ന് പിണറായി വിജയനോട് വ്യക്തിപരമായി ആവശ്യപ്പെട്ടിട്ടില്ല. ഭൂമി അനുവദിച്ചില്ലെങ്കിലും അദ്ദേഹവുമായി സൗഹൃദം തുടരും. ഇപ്പോഴത്തെ വിവാദങ്ങളുടെ പേരില്‍ യോഗ പദ്ധതി ഉപേക്ഷിക്കില്ലെന്നും’ ശ്രീ എം പ്രതികരിച്ചു.
Post Your Comments