കൊൽക്കത്ത : പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹോർഡിംഗുകൾ 72 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ.
Read Also : അയാേദ്ധ്യയിൽ കൂടുതൽ ഭൂമി വാങ്ങി ശ്രീ രാം ജന്മ ഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്
പശ്ചിമ ബംഗാളിലെ പമ്പുകൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പമ്പുകളിൽ മോദിയുടെ ഹോർഡിംഗുകൾ ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർ പറഞ്ഞു.
നേരത്തെ, ഇത്തരം ചിത്രങ്ങൾ പമ്പുകളിൽ സ്ഥാപിക്കുന്നത് ചട്ടലംഘനമാനെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചിരുന്നു. ഇത്തരം ഹോർഡിംഗുകൾ നീക്കം ചെയ്യണമെന്ന് തൃണമൂൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശം.
Post Your Comments