ലക്‌നൗ : അയോദ്ധ്യയിൽ രാമക്ഷേത്രത്തിനായി കൂടുതൽ ഭൂമി വാങ്ങി ശ്രീ രാം ജന്മ ഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. 7285 ചതുരശ്ര അടി ഭൂമിയാണ് പുതിയതായി വാങ്ങിയത്. 70 ഏക്കറോളം വരുന്ന ക്ഷേത്ര പരിസരം ഇതോടെ 107 ഏക്കറായി ഉയരും.
Read Also : പ്രസംഗത്തിലും റെക്കോർഡ് ഇട്ട് മുഖ്യമന്ത്രി പിണറായി വിജയൻ
2019 ലെ സുപ്രീം കോടതി വിധി പ്രകാരം അയോദ്ധ്യ ക്ഷേത്രത്തിനും ക്ഷേത്ര കോംപ്ലക്‌സിനുമായി 70 ഏക്കർ ഭൂമിയാണ് ട്രസ്റ്റിന് നൽകിയത്. ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്. ഇതിനിടെയാണ് കൂടുതൽ ഭൂമി രാമ ക്ഷേത്രത്തിന്റെ ഭാഗമാക്കിയത്. പ്രദേശവാസിയായ ദീപ് നരൈനിൽ നിന്നും 1 കോടി രൂപയ്ക്കാണ് ഭൂമി സ്വന്തമാക്കിയത്.
അധിക ഭൂമി വാങ്ങിയ വിവരം ക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്രയാണ് അറിയിച്ചത്. കൂടുതൽ ഭൂമി ലഭിച്ചതോടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുമെന്നാണ് ട്രസ്റ്റ് അംഗങ്ങളുടെ വിലയിരുത്തൽ.
Post Your Comments