Latest NewsKeralaIndiaNews

ജെസ്നയുടെ തിരോധാനത്തിന് പിന്നിൽ ലൗ ജിഹാദ്, ഹൈന്ദവരും ക്രൈസ്തവരും തുല്യ ദുഃഖിതർ : മീനാക്ഷി ലേഖി എം.പി

പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിച്ച് നില്‍ക്കണമെന്നും, ഹൈന്ദവരും ക്രൈസ്തവരും തുല്യ ദുഃഖിതരാണെന്നും ബിജെപി അഖിലേന്ത്യാ വക്താവ് മീനാക്ഷി ലേഖി എം.പി പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ വിജയയാത്രയ്ക്ക് പത്തനംതിട്ടയില്‍ നല്‍കിയ സ്വീകരണത്തില്‍സംസാരിക്കുകയായിരുന്നു ലേഖി.

പത്തനംതിട്ടയില്‍ നിന്നും കാണാതായ ജസ്‌ന എവിടെയാണെന്ന് മീനാക്ഷി ലേഖി ചോദിച്ചു. ആ പെണ്‍കുട്ടിയെ കണ്ടു പിടിക്കാന്‍ പൊലീസിനായില്ലെന്നും, കേരളത്തിലെ വൃത്തികെട്ട രാഷ്ട്രീയസാഹചര്യം കാരണമാണ് ജസ്‌നയെ കാണാതായതെന്നും അവർ പറഞ്ഞു. ഈ സാഹചര്യം കാരണമാണ് നിരവധി പെണ്‍കുട്ടികള്‍ ലൗജിഹാദിന് ഇരയായകുന്നതെന്നും, മതം മാറ്റി സിറിയയിലയക്കുന്നവര്‍ തന്നെയാണ് ജസ്‌നയുടെ തിരോധാനതിന് കാരണമെന്നും ലേഖി ആരോപിച്ചു. കേരളത്തിൽ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളില്‍ പോലും വിവേചനമാണുള്ളതെന്നും . മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയാണ് ഇത്തരം ശക്തികളുടെ ലക്ഷ്യമെന്നും അവർ കൂഒട്ടിച്ചേർത്തു.

1921 കഴിഞ്ഞിട്ട് 100 വര്‍ഷമായിട്ടും കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ അവസ്ഥയില്‍ ഒരു മാറ്റവുമില്ലെന്നും മീനാക്ഷി ലേഖി പറഞ്ഞു. ഇരുമുന്നണികളും കാലാകാലം വിഭജനത്തിന്റെ രാഷ്ട്രീയമാണ് കളിക്കുന്നത്. ഭരിക്കുന്നവര്‍ക്ക് ഈശ്വരവിശ്വാസമില്ലെങ്കിലും ഭണ്ഡാരത്തില്‍ വീഴുന്ന പണത്തില്‍ വിശ്വാസമുണ്ട്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഗുരുവായൂരില്‍ തൊഴുതതിന് പാര്‍ട്ടി വിശദീകരണം തേടി.

ഇടതും വലതും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും നിരീശ്വരവാദികള്‍ക്ക് തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് ശബരിമലയില്‍ വിശ്വാസം വരുന്നതെന്നും ലേഖി പറഞ്ഞു. രാമന്‍ സാങ്കല്‍പ്പിക കഥാപാത്രമാണെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം കൊടുത്തവരാണ് ഇവര്‍. അവര്‍ പരസ്യമായി പശുക്കിടാവിനെ നടുറോഡിലിട്ട് അറത്തവരാണ്. ഇനിയും ഇവരുടെ കബളിപ്പിക്കലിന് നിന്നു കൊടുക്കരുത്. ട്രെയിനില്‍ അടിപിടിയില്‍ മരിച്ച ജുനൈദിന് പണം നല്‍കിയ പിണറായി പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നില്ലെന്നും മീനാക്ഷി ലേഖി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button