Latest NewsKeralaNattuvarthaNews

പിന്നിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവർ, തന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ആരും കെ.പി.സി.സിക്ക് കത്തെഴുതിയില്ല : ധർമ്മജൻ

തന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി കെ.പി.സി.സിക്ക് കത്ത് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് നടനും കോൺഗ്രസ്സ് പ്രവർത്തകനുമായ ധർമ്മജൻ ബോൾഗാട്ടി. ബാലുശ്ശേരിയില്‍ നിന്നും കെ.പി.സി.സി.ക്ക് ഒരു നിയോജക മണ്ഡലം കമ്മിറ്റിയും കത്ത് എഴുതിയിട്ടില്ലെന്നും കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവര്‍ ആണ് ഇതിന് പിന്നില്‍ പ്രവർത്തിച്ചിരിക്കുന്നതെന്നും ധര്‍മ്മജന്‍ പ്രതികരിച്ചു.

സംവരണ മണ്ഡലമായ ബാലുശ്ശേരിയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കരുതെന്ന് ബാലുശ്ശേരി യു.ഡി.എഫ് മണ്ഡലം കമ്മിറ്റി കെ.പി.സി.സിക്ക് കത്തയച്ചതായി നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ബാലുശ്ശേരി കേന്ദ്രീകരിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തനം തുടങ്ങിയതും, മാധ്യമങ്ങളോട് പ്രതികരിച്ചതും കോണ്‍ഗ്രസ് നേതൃത്വത്തിലും അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

അതെ സമയം ധർമ്മജന് മികച്ച പ്രതിച്ഛായയില്ലെന്നാണ് മണ്ഡലം കമ്മിറ്റിയുടെ ആരോപണം. ധര്‍മ്മജനെ ഉയര്‍ത്തിക്കാട്ടുന്നത് തിരിച്ചടിയാകുമെന്നും കമ്മറ്റി അംഗങ്ങൾ കരുതുന്നു. സാമൂഹിക മാധ്യമങ്ങളിലും എതിര്‍പ്പ് ഉയരുന്നുണ്ട്. ധര്‍മ്മജന് പകരം സ്വീകാര്യനായ യുവസ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശം. വിദ്യാഭ്യാസ യോഗ്യതയും പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ധർമ്മജന് പുറമേ ദളിത് ആക്ടിവിസ്റ്റ് വിപിന്‍ കൃഷ്ണന്‍, എന്‍.ജി.ഒ അസോസിയേഷന്‍ നേതാവ് മധു എന്നിവരുടെ പേരുകളാണ് കെ.പി.സി.സി ലിസ്റ്റിൽ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button