Latest NewsKerala

സിപിഎമ്മിനെ ഞെട്ടിച്ച് ദേശാഭിമാനിയിൽ വർഷങ്ങളായി കാർട്ടൂണിസ്റ്റായിരുന്ന അഡ്വ.കെ.പി വിൽസൺ ബിജെപിയിൽ

ഹൈക്കോടതി അഭിഭാഷകനായ അഡ്വ. കെ.പി വിൽസൺ കോതമംഗലം സ്വദേശിയാണ്

ഏഴ് വർഷം ദേശാഭിമാനിയിൽ കാർട്ടൂണിസ്റ്റായിരുന്ന അഡ്വ.കെ.പി വിൽസൺ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ വിജയ യാത്ര തൃപ്പൂണിത്തുറയിലെത്തിയ വേളയിൽ ആയിരുന്നു വിൽസൺ ബിജെപി അംഗത്വം സ്വീകരിച്ചത്. ജില്ല അദ്ധ്യക്ഷൻ എസ്.ജയകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി.നിർമ്മല സീതാരാമൻ അഡ്വ.കെ.പി.വിൽസണെ ഷാൾ അണിയിച്ച് ദേശീയതയിലേക്ക് ചേർത്തു.

ഹൈക്കോടതി അഭിഭാഷകനായ അഡ്വ. കെ.പി വിൽസൺ കോതമംഗലം സ്വദേശിയാണ്. പഴയകാല എസ് എഫ് ഐ ഭാരവാഹിയായിരുന്നു അദ്ദേഹം.
1992 ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് ‘മരം ഒരു വരം’ മുദ്രാവാക്യം എഴുതി ഇൻഡ്യൻ പ്രസിഡന്റിന്റെ അവാര്‍ഡ് ലഭിച്ചു.  മഹാത്മാഗാന്ധി സര്‍വകലാശാല യുവജനോത്സവം 1995-96, 1987-98വർഷങ്ങളിൽ കലാപ്രതിഭ കൂടി ആയിരുന്നു വിൽസൺ.

1992-93 മഹാരാജാസ് കോളേജ് മാഗസിന്‍ എഡിറ്റര്‍, 1993-94 ആർട്സ് ക്ലബ് സെക്രട്ടറി അങ്ങനെ വിവിധ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. വിദ്യാര്‍ഥിയായിരിക്കുമ്പോൾ മുതല്‍  ദേശാഭിമാനി പത്രത്തില്‍ കാർട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ചു.

1992 ൽ നാഗ്പൂരിൽ വച്ചു നടന്ന ദേശീയ സർവകലാശാല യുവജനോത്സവം അഖിലേന്ത്യാ തലത്തിലും  1998 കേരള സര്‍വകലാശാല സുവര്‍ണ ജൂബിലി മത്സരത്തിലും കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കോതമംഗലം ലിറ്റില്‍ ഫ്ലവര്‍ സെമിനാരിയിലും തൃക്കാക്കര ഭാരത മാതാ കോളേജിലും പൊളിറ്റിക്സ് അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദീർഘകാലം ഇടത് സഹചാരിയായിരുന്ന വിൽസൺ ബിജെപിയിലേക്ക് വന്നത് സിപിഎമ്മിനെ ഞെട്ടിച്ചിട്ടുണ്ട്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button