KeralaLatest NewsNews

വിജയയാത്ര വിജയത്തിലേക്ക്; സിപിഐഎം നേതാവ് മിനര്‍വ്വ മോഹന്‍ ബിജെപിയില്‍

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പങ്കെടുത്ത വേദിയില്‍ വെച്ചായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.

കോട്ടയം: മുതിർന്ന സിപിഐഎം നേതാവും പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ മിനര്‍വ്വ മോഹന്‍ സിപിഐഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വിജയയാത്രയ്ക്കിടെ കോട്ടയത്ത് വച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നാണ് മിനര്‍വ്വ മോഹന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച മിനര്‍വ്വ മോഹന്‍ മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മികച്ച പഞ്ചായത്ത് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Read Also: ‘ഒരു വിഭാഗം മുസ്ലീങ്ങള്‍ തീവ്രവാദത്തിലേക്ക് പോയി; ശബരിമല വിശ്വാസികളുടെ പ്രതിനിധിയാണ് ഞാൻ’; പിസി ജോര്‍ജ്

അതേസമയം കെ സുരേന്ദ്രന്റെ വിജയയാത്രക്കിടെ മറ്റു പാര്‍ട്ടികളില്‍ നിന്ന് നിരവധി പേരാണ് ബിജെപിയില്‍ ചേരുന്നത്. കേരള ഹൈക്കോടതി മുന്‍ ജഡ്ജിമാരായ പി എന്‍ രവീന്ദ്രനും വി ചിതംബരേഷും കഴിഞ്ഞദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഞായറാഴ്ച്ച ബിജെപിയുടെ വിജയ് യാത്രയുടെ ഭാഗമായി തൃപ്പൂണിത്തറയില്‍ വെച്ചു നടന്ന സമ്മേളനത്തിലാണ് ഇവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പങ്കെടുത്ത വേദിയില്‍ വെച്ചായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. ഏകദേശം പതിനെട്ടോളം പേര്‍ ഇതേ ദിവസം ബിജെപിയില്‍ ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. ബിജെപി അംഗത്വം സ്വീകരിച്ചവരുടെ പട്ടികയില്‍ ഷിജി റോയ് ഉള്‍പ്പെടെ 12 മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പേരുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button