KeralaLatest NewsNews

ബിജെപി അധികാരത്തിലെത്തിയാൽ കേരളത്തിലെ ഇസ്ലാമിക ഭീകരവാദത്തിന് അറുതി വരുത്തും; യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍

ചെങ്ങന്നൂര്‍ : കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തിന് ബിജെപി അധികാരത്തിലെത്തിയാൽ അറുതി വരുത്തുമെന്ന് യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട്, ജമാ അത്തെ ഇസ്ലാമി അടക്കമുള്ള തീവ്രവാദ സംഘടനകള്‍ പിടിമുറുക്കുകയാണെന്നും ഇതിനുള്ള സഹായങ്ങള്‍ നല്‍കുന്നത് കേരള സര്‍ക്കാരാണെന്നും അദ്ദേഹം ആരോപിച്ചു. ചെങ്ങന്നൂരില്‍ നടന്ന വിജയ യാത്രയുടെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also  :  പിടികിട്ടാപുള്ളിയും കുപ്രസിദ്ധ വാഹന മോഷ്ടാവുമായ സാലഹുദ്ധീനെ സാഹസികമായി കുടുക്കി വഴിക്കടവ് പൊലീസ്

കേരളത്തിലെ യുവജനങ്ങള്‍ വളരെ കഴിവുള്ളവരായിട്ട് കൂടി തൊഴില്‍ അന്വേഷിച്ച്‌ പുറത്തേക്ക് പോകേണ്ടിവരുന്നു. ഇത്തരത്തില്‍ ഒരു അവസ്ഥ കേരളത്തിന് സമ്മാനിച്ചത് ഇവിടെ മാറി മാറി ഭരിച്ച ഇടത് വലത് സര്‍ക്കാരുകളാണെന്നും തേജസ്വി കുറ്റപ്പെടുത്തി. വര്‍ഷങ്ങളായി കേരളത്തില്‍ മുടങ്ങിക്കിടന്ന കൊല്ലം, ആലപ്പുഴ ബൈപ്പാസ് അടക്കമുള്ള പദ്ധതികള്‍ പൂര്‍ത്തീകരിച്ച് നല്‍കിയത് മോദി സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

ആചാര്യന്മാരുടേയും മഹാക്ഷേത്രങ്ങളുടെയും നാടാണ് കേരളം. ശങ്കരാചാര്യരും, ശ്രീനാരായണ ഗുരുവും, ചട്ടമ്പി സ്വാമികളും അടക്കമുള്ള മഹാത്മാക്കള്‍ പടുത്തുയര്‍ത്തിയതാണ് കേരള സംസ്‌കാരം. അപകടത്തിലായിരിക്കുന്ന ഈ സംസ്‌കാരത്തെയും ഭാഷയെയും വീണ്ടെടുക്കുക എന്നതാണ് ബിജെപിയുടെ
ലക്ഷ്യമെന്നും തേജസ്വി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button