കോല്‍ക്കത്ത: തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കേ പശ്ചിമ ബംഗാൾ ഭരണം പിടിച്ചെടുക്കാനൊരുങ്ങി ബിജെപി. പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ പശുക്കടത്ത് ഒരു ദിവസം കൊണ്ട് അവസാനിപ്പിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
Read Also: ‘കേരളം സഹായിച്ചിട്ടില്ല’; നേമത്തെ വികസനങ്ങള്‍ കേന്ദ്രസഹായത്തോടെയെന്ന് ബിജെപി
പശ്ചിമബംഗാളിലെ ജനങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്ന നിലവിലെ സര്‍ക്കാരിന് ഉചിതമായ മറുപടി നല്‍കുമെന്നും ആദിത്യനാഥ് വ്യക്തമാക്കി. മാല്‍ഡ ജില്ലയിലെ ഗസോളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മമതാ ബാനര്‍ജി വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി സംസ്ഥാനത്ത് അനധികൃത കുടിയേറ്റക്കാരെ അനുവദിച്ച് ദേശീയ സുരക്ഷ അപകടത്തിലാക്കിയെന്നും യോഗി ആരോപിച്ചു.
Post Your Comments