4.3 മില്യൺ മനുഷ്യരാണ് ലോകജനതയിൽ ദരിദ്രരായിട്ടുള്ളത്. ഇന്ത്യൻ ജനതയുടെ 68.8% മനുഷ്യർ ഇപ്പോഴും ഒരുനേരത്തെ ആഹാരത്തിനു പോലും വകയില്ലാത്തവരാണ്. ജോലിയില്ലായ്മയും ദാരിദ്ര്യവും കാരണം ദിവസത്തിൽ 10 മനുഷ്യരെന്ന കണക്കിൽ ഇന്ത്യയിൽ മരണപ്പെടുന്നുണ്ട്. അല്ലെങ്കിൽ ആത്മഹത്യ ചെയ്യുന്നുണ്ട്. സസ്‌പെൻഡസ് കോഫി എന്ന ആശയം ഇവിടെയാണ് ലോകശ്രദ്ധയിലേക്ക് കൊണ്ടുവരാൻ നാം ശ്രമിക്കേണ്ടത്.
എന്താണ് സസ്‌പെൻഡസ് കോഫി? മാറ്റി വച്ച അല്ലെങ്കിൽ നിർത്തിവച്ച ഒരു കോഫി. എന്തിനായിരിക്കും ഒരു കോഫി മാറ്റിവയ്ക്കുന്നത്? ഇത് ഒരു വലിയ ആശയമാണ്.
ജോൺ എം. സ്വീനിയാണ് സസ്പെൻഡഡ് കോഫി എന്ന ആശയത്തിന്റെ തുടക്കക്കാരൻ. കഫെ സോസ്പെസോ എന്ന പഴയ ഇറ്റാലിയൻ പാരമ്പര്യത്തെക്കുറിച്ച് വായിച്ചതിനുശേഷം ഈ ആശയം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ആദ്യമായി നേപ്പിൾസിലെ തൊഴിലാളിവർഗ കഫേകളിലാണ് ഇത് പരീക്ഷിച്ചത്. അങ്ങനെ ചെയ്യാൻ കഴിയുന്ന ഒരാൾ ഒരു കഫേ സോസ്പെസോയ്ക്ക് ഓർഡർ നൽകും, രണ്ട് കോഫികളുടെ വില നൽകുകയും എന്നാൽ ഒരെണ്ണം മാത്രം സ്വീകരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ കോഫി, നിർഭാഗ്യവശാൾ കോഫി കുടിക്കാൻ പണമില്ലാത്തതോ കഴിവില്ലാത്തതോ ആയ ഒരാൾക്ക് ക്ലെയിം ചെയ്യാൻ കഴിയും.
Also Read:മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത; കോട്ടയത്ത് പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കി കൊന്നു
സസ്‌പെൻഡഡ് കോഫി ലോകത്തിന്റെ എല്ലാ കോണിലേക്കും പകർത്തപ്പെടേണ്ട മാതൃകയാണ്. ഒരാൾ മാറ്റിവയ്ക്കുന്ന ഒരു ചായയോ ഭക്ഷണമോ നമ്മുടെ നാടുകളിലെ കടകളിലുണ്ടായിരുന്നുവെങ്കിൽ 68.8% വരുന്ന ജനങ്ങൾ ഇന്ത്യയിൽ ദാരിദ്രരാകില്ലായിരുന്നു. ഒരാൾ സസ്പെൻഡ് ചെയ്ത് വയ്ക്കുന്ന ഭക്ഷണപ്പൊതി നമ്മുടെ ഇന്ത്യയിലെ ചുരുക്കം ചില ഹോട്ടലുകളിലെങ്കിലും ഉണ്ടായിരുന്നെങ്കിൽ ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും പേരിൽ ഇന്ത്യയിൽ ദിവസത്തിൽ 10 മനുഷ്യർ മരിക്കുന്നുവെന്ന കണക്കുകൾ എപ്പോഴേ ലഘൂകരിക്കാമായിരുന്നു. അതേ, നമ്മൾ ഓരോരുത്തരും ഹോട്ടലുകളിൽ കയറുമ്പോൾ ഒരു സസ്‌പെൻഡഡ് കോഫിയോ ഒരു സസ്‌പെൻഡഡ് ഭക്ഷണമോ നീക്കിവച്ചാൽ തീരാവുന്നതേയുളൂ ഈ രാജ്യത്തിന്റെ ദാരിദ്രക്കണക്കുകൾ. ചെറിയ ചില നീക്കിയിരിപ്പുകൾ മതി, വലിയ പല സന്തോഷങ്ങളും സൃഷ്ടിക്കാൻ.
Post Your Comments