കൊൽക്കത്ത : ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവെച്ച മുതിർന്ന നേതാവ് ബിജെപിയിൽ ചേർന്നു. തൃണമൂൽ കോൺഗ്രസ് നേതാവും അസാൻസോൾ മുൻ മേയറുമായിരുന്ന ജിതേന്ദ്ര തിവാരിയാണ് പാർട്ടിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷിന്റെ സാന്നിധ്യത്തിൽ ശ്രീരാംപൂർ ഹൂഗ്ലിയിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്.
നാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനാണ് ബിജെപിയിൽ ചേർന്നത് എന്നാണ് പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം തിവാരി പറഞ്ഞത്. തൃണമൂലിൽ തനിക്ക് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിച്ചിരുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃണമൂൽ കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപി അംഗത്വം സ്വീകരിച്ച സുവേന്ദു അധികാരിയ്ക്ക് പിന്നാലെ ജിതേന്ദ്ര തിവാരിയും രാജി സമർപ്പിച്ചിരുന്നു. പാർട്ടിയിൽ നിന്നും തുടർച്ചായി അവഗണന നേരിടുന്നതിനാലാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ജിതേന്ദ്ര തിവാരി ബിജെപി അംഗത്വം സ്വീകരിച്ചിരിക്കുന്നത്.
Post Your Comments