Latest NewsKeralaIndiaNewsWomenLife Style

കരളിന്റെ 85% പോയി, ആകെയുള്ളത് ദൈവത്തിന്റെ ആശ്രയം; തളരാതെ പ്രിയതമൻ്റെ കൈപിടിച്ച് മഞ്ജു ബിപിന്‍

കരളിന്റെ 85 ശതമാനവും പോയിട്ടും ദൈവത്തിൻ്റെ ആശ്രയവും മനസിൻ്റെ കരുത്തും കൊണ്ട് ജീവിച്ച്‌ മുന്നേറുന്ന മഞ്ജു ബിപിന്റെ കുറിപ്പാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ശരീരത്തെ കാര്‍ന്നു തിന്നുന്ന രോഗത്തിനു മുന്നില്‍ പകച്ച് നിന്നെങ്കിലും പ്രിയതമൻ്റെ കൈപിടിച്ച് ജീവിതത്തെ തോൽപ്പിക്കുകയാണ് മഞ്ജു. സമൂഹമാധ്യമ സൗഹൃദക്കൂട്ടായ്മയായ വേള്‍ഡ് മലയാളി സര്‍ക്കിളിലാണ് മഞ്ജു തന്റെ ജീവിതാനുഭവം പങ്കുവച്ചത്. തനിക്കും പറയാന്‍ ഉണ്ട് ജീവിതത്തിലെ ഒരു മാര്‍ച്ച്‌ ഒന്നിനെ പറ്റിയെന്ന് കുറിച്ചുകൊണ്ടാണ് മഞ്ജു തന്റെ ജീവിതം പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

മാര്‍ച്ച്‌ഒന്ന്. ഓഗസ്റ്റ് 2ജോര്‍ജ് കുട്ടിയുടെ കഥ കേട്ടത് അല്ലേ. എനിക്കും പറയുവാന്‍ ഉണ്ട് എന്റെ ജീവിതത്തിലെ ഒരു മാര്‍ച്ച്‌ ഒന്നിനെ പറ്റി.. March 1 നാല് വര്‍ഷം മുന്‍പ് (1-3-2017). ഈ ദിവസം ആണ് ബിലിവേഴിസില്‍ അഡ്മിറ്റ് ആകുന്നത്. തിരിച്ചു വരും എന്ന് ഉറപ്പില്ലാതെ…35കാരിക്ക് ലിവര്‍ സിറോസിസ് (ലിക്വര്‍ അടിച്ചിട്ട് അല്ല കേട്ടോ ). എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍, ദൈവത്തിന്റെ കരുതലും. എങ്ങുനിന്നോ തനിയെ കയറി വന്ന ധൈര്യവും ബലപെടുത്തി .

Also Read:മുന്നണികളെ ഞെട്ടിച്ച് കോൺഗ്രസ്സ് ഹൈക്കമാൻഡിന്റെ സർവേഫലം പുറത്ത് : രാഹുലും പ്രിയങ്കയും കേരളത്തിലേക്ക്

ആരോഗ്യ ഇന്‍ഷുറന്‍സ് പിടിക്കുമെന്ന് കരുതി അത്യാവശ്യത്തിനുള്ള ക്യാഷ് മാത്രം കയ്യില്‍ ഉണ്ടായിരുന്നുള്ളു. (സൂപ്പര്‍ സ്‌പെഷ്യലിറ്റി കേസ് ആയത് കൊണ്ട് അത് പേഴ്‌സില്‍ തന്നെ ഇരുന്ന് ). കോട്ടയം ഹോസ്പിറ്റലില്‍ ആറുമാസം ട്രീറ്റ്‌മെന്റ്‌എടുത്ത് അസുഖം കൂടി കൂടി വരുന്നത് അല്ലാതെ കുറയാത്ത അവസ്ഥയില്‍ ഞങ്ങളെ സഹോദര തുല്യം കാണുന്ന ഒരാള്‍ ആസ്റ്ററില്‍ കൂട്ടി കൊണ്ട് പോയി. പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു. മഞ്ഞപിത്തം കൂടിയത് എന്ന് കരുതിയിരുന്ന ഞങ്ങള്‍ക്ക് അതൊരു ഷോക്ക് ആയിരുന്നു.ആസ്റ്ററില്‍ നിന്ന് നേരെ ബിലിവേഴ്സ്. ലിവറിന്റെ 85%പോയി. ലക്ഷങ്ങള്‍ ആകും transplant നടത്താന്‍ അതും അവിടെ അല്ല ട്രിവാന്‍ഡ്രം. ആര്‍ക്കും ഉറപ്പില്ല ഒന്നിനും. കാരണം നിര്‍ത്താതെ ഉള്ള ഛര്‍ദ്ദിയില്‍ ഞരമ്ബുകള്‍ തളര്‍ന്നിരുന്നു. വെയിറ്റ് 13കിലോ കുറഞ്ഞു.

ഞാന്‍ ഡോക്ടറുടെ റൂമില്‍ ഇരുന്ന് പൊട്ടികരഞ്ഞു. അതായിരുന്നു എന്റെ രോഗത്തെ കുറിച്ച്‌ ഓര്‍ത്ത് ആദ്യമായും അവസാനം ആയും ഞാന്‍ കരഞ്ഞത്. ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ഡോക്ടെഴ്‌സ് ഒരു തീരുമാനത്തിലെത്തി. എന്ത് സംഭവിച്ചാലും പരാതിയില്ലെന്ന ഉറപ്പിമേല്‍ ഹൈ ഡോസ് സ്റ്റിറോയ്ഡ് എടുക്കാന്‍. അഞ്ചു ദിവസം നീരിക്ഷണത്തില്‍ ഒന്ന് റെസ്‌പോണ്ട് ചെയ്താല്‍ അവര്‍ നോക്കി കൊള്ളാമെന്ന്. എന്നെ കൊണ്ട് പോകാന്‍ വീല്‍ചെയര്‍ വേണ്ടാ നടക്കാം എന്ന് ഞാനും. പ്രിയപ്പെട്ടവന്റെ കൈകളില്‍ പിടിച്ചു കൊണ്ട് ബെഡിനരുകിലേയ്ക്ക് നടക്കുമ്ബോള്‍ ഒരേ ഒരു പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളു…കര്‍ത്താവെ…. ഞാന്‍ മരണപെട്ടു പോയാലും എന്റെ ബിപിക്ക് കടം വന്ന് ഇറങ്ങുവാന്‍ ഇട ആകല്ലേ എന്ന്…..

Also Read:കേരളത്തിന്റെ കടൽ വിൽക്കുമോ? മലക്കം മറിഞ്ഞ് മന്ത്രി മേഴ്സിക്കുട്ടിയമ്മ

പിന്നെ ഒന്നും ഓര്‍മ്മയില്ല. മൂന്നാമത്തെ ദിവസം എനിക്ക് വിശന്നു.. ചോറ് വേണം എന്ന് ബഹളം വെച്ചു. കഞ്ഞി കിട്ടി കുടിച്ചു കൊണ്ടിരുന്നപ്പോള്‍ ഡോ. റോണിതോമസ് കയറി വന്നു. കഞ്ഞി കുടിച്ചോ മഞ്ജുഷ. ഇനി ഡ്രിപ് വേണ്ടാ മാറ്റിക്കോ എന്നൊരു ഓഡര്‍. ഹസ്സിനോട് ഇനി ഞാന്‍ നോക്കിക്കോളാം എന്നൊരു ഉറപ്പും. കടം വന്നില്ല പ്രിയപ്പെട്ട നാട്ടുകാര്‍ പിരിവെടുത്തു, സുഹത്തുക്കള്‍ ബന്ധുക്കള്‍, സഹോദരങ്ങള്‍,ഒക്കെ കൂടെ നിന്ന് സോഷ്യല്‍മീഡിയ വഴി കിട്ടിയ കരുതലുകള്‍ . ആറു മാസം ഒരു റൂമില്‍. പിന്നെയും പുറത്ത് ഇറങ്ങാന്‍ വര്‍ഷങ്ങള്‍…ഹോസ്പിറ്റലില്‍ പോകുന്നത് എന്റെ ടൂര്‍ ആണ് ഇപ്പോഴും

മെഡിസിന്‍ ലൈഫ് ടൈം ആണ്. നിര്‍ത്താന്‍ പറ്റില്ല. മരണപെട്ടു പോകും എന്ന് കരുതിയ ഞാന്‍ ഇപ്പോള്‍ റെന്റിനു ആണെങ്കിലും ഒരു ചെറിയ ഷോപ്പ് ഉടമ ആണ്. ഹോം മെയ്ഡ് കേക്ക് ചെയ്യുന്നുണ്ട്. ഭര്‍ത്താവ് ബിപിന്‍ ഡ്രൈവര്‍ ആണ്. ഒരു മോന്‍ ഉണ്ട്. കൊറോണ തകര്‍ത്തു ബിസിനസ്. ഇപ്പോള്‍ അതിജീവനത്തിന്റെ പാതയില്‍ ആണ്. മൂന്നു വര്‍ഷക്കാലം ഞാന്‍ അനുഭവിച്ച വേദനകള്‍ വെച്ച്‌ നോക്കുമ്ബോള്‍ ഇതൊന്നും ഒന്നും അല്ല.

Also Read:ഹിന്ദു പെൺകുട്ടികളെ തിരഞ്ഞു പിടിച്ച് മതം മാറ്റുന്നവർക്ക് ഇനി രക്ഷയില്ല; നിയമം നടപ്പിലാക്കാൻ തീരുമാനം

തോല്‍ക്കാന്‍ മനസില്ല. കൈമുതല്‍ ആയുള്ളത് ദൈവത്തിന്റെ ആശ്രയവും മനസിന്റെ ധൈര്യവും. ബാധ്യതകള്‍ ബാക്കി ആണ്. വീടിന്റെ പണിയും.. വീണ് പോകല്ലേ എന്ന പ്രാര്‍ത്ഥന മാത്രം ബാക്കി. നന്ദിയുണ്ട് പലരോടും. മാര്‍ച്ച്‌ ഒന്ന് എന്നും ഓര്‍ക്കും…അപ്പോഴൊക്കെ ഇതൊക്കെ പറയാന്‍ വീര്‍പ്പു മുട്ടും ഒരുപാട് കടപ്പാട് ഉണ്ട് ബിലിവേഴ്‌സിലെ ഡോക്ടെഴിസിനോട് അവരുടെ സ്‌നേഹം ശ്രദ്ധ അത്ര വലുത് ആയിരുന്നു. ഓരോ കാര്യവും നമ്മളോട് തന്നെ പറഞ്ഞു ബോധ്യപെടുത്തി തരും. എല്ലാത്തിനും ഉപരി ദൈവത്തിനു നന്ദി. ചിലര്‍ സ്വന്തം കഥകള്‍ പറയുന്നത് കണ്ടപ്പോള്‍ തോന്നി എനിക്കും കുത്തികുറിക്കാമെന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button