അയോധ്യയിലെ രാമക്ഷേത്രത്തില്‍ വാക്കുപാലിച്ചത് പോലെ ശബരിമലയിലും ബി.ജെ.പി നീതി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയ്ക്ക് കോട്ടയത്ത് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടും. ഇതിനായി ഏതറ്റം വരെയും പോകാന്‍ തയാറാണ്. അധികാരമേൽക്കുമ്പോൾ രാമക്ഷേത്രം നിർമ്മിക്കും എന്ന് പറഞ്ഞിരുന്നു. രാമക്ഷേത്രത്തില്‍ വാക്കുപാലിച്ചത് പോലെ ഇതും പാലിക്കുമെന്നും സ്മൃതി പറഞ്ഞു. പി.എസ്.സി ഇപ്പോൾ സി.പി.എമ്മിന്റെ പാര്‍ട്ടി സര്‍വീസ് കമ്മീഷനായി മാറിയെന്നും സ്മൃതി വിമര്‍ശനം നടത്തി
പാർട്ടിക്ക് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന പ്രവർത്തകരും ബലിദാനികളുമാണ് ബി.ജെ.പിയുടെ ശക്തി. കേരളത്തിലെ നിരവധി ബലിദാനികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയാണ് വിജയയാത്ര. കേരളത്തിൽ അക്രമ രാഷ്ട്രീയം അവസാനിച്ചിട്ടില്ലെന്നും രക്തം കൊണ്ടുള്ള രാഷ്ട്രീയം അവസാനിക്കണമെങ്കിൽ ബിജെപി അധികാരത്തിലെത്തണമെന്നും സ്മൃതി ഇറാനി പറഞ്ഞു.
Post Your Comments