KeralaLatest NewsNewsIndia

തമിഴ്നാട്ടിൽ കടലിൽ പോകാൻ വിലക്ക്, വീണ്ടും കേരളത്തിലേക്ക് തിരിച്ച് രാഹുൽ ഗാന്ധി

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രചരണത്തിരക്കിലാണ് മുന്നണികൾ. ഓരോ പാർട്ടിയും വ്യത്യസ്തമായ രീതികളാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. ഇക്കൂട്ടത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രചരണരീതിയാണ് ഏറെ വ്യത്യസ്തം. തമിഴ്നാട്ടില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകാനാഗ്രഹം. എന്നാൽ, ഇതിനു വിലക്കേർപ്പെടുത്തി ജില്ലാ ഭരണകൂടം.

Also Read:വാക്സിൻ: ഇന്ത്യയുടെ കുത്തക തകര്‍ക്കാനുളള ആക്രമണങ്ങള്‍ അഴിച്ചുവിട്ട് ചൈന, കോവിഡ്-ട്രാക്കിങ് വിലക്കി ഇസ്രയേല്‍

കന്യാകുമാരിയില്‍ കടലില്‍ പോകുന്നത് ജില്ലാ ഭരണകൂടമാണ് വിലക്കിയത്. കോവിഡ് മാനദണ്ഡം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്രയ്ക്ക് 12 ബോട്ടുകളാണ് തയ്യാറാക്കിയിരുന്നത്. എന്നാല്‍ അഞ്ച് പേരില്‍ കൂടുതല്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ അനുമതി നിഷേധിച്ചത്. ഇതോടെ രാഹുൽ യാത്ര റദ്ദാക്കുകയായിരുന്നു.

ഇതിന് ശേഷം രാഹുല്‍ ഗാന്ധി നഗര്‍കോവിലിലേക്കും ഇവിടെ നിന്ന് തിരുവനന്തപുരത്തേക്കും മടങ്ങി. തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്. അടുത്തിടെ കേരള സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി കടൽ യാത്ര ചെയ്തതും കടലിലേക്ക് എടുത്തുചാടിയതുമെല്ലാം വൈറലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button