മുംബൈ : കോവിഡ് പകര്‍ച്ച വ്യാധിയെത്തുടര്‍ന്ന് വേനല്‍ക്കാലത്ത് തിരക്ക് കൂടാതിരിക്കാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു. മുംബൈ മെട്രോപൊളിറ്റന്‍ റീജിയനിലെ ചില പ്രധാന സ്റ്റേഷനുകളിലാണ് പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കാണ് വര്‍ധിപ്പിച്ചത്.
പ്ലാറ്റ്ഫോം ടിക്കറ്റിന് മുന്‍ നിരക്കായ പത്ത് രൂപയ്ക്ക് പകരം 50 രൂപയാണ് പുതിയതായി നിശ്ചയിച്ചത്. ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനല്‍, ദാദര്‍, മുംബൈയിലെ ലോക്മന്യ തിലക് ടെര്‍മിനല്‍, താനെ, കല്യാണ്‍, പന്‍വേല്‍, ഭീവണ്ടി റോഡ് സ്റ്റേഷനുകളിലാണ് നിരക്ക് വര്‍ധിപ്പിച്ചിട്ടുള്ളത്.
ഈ വര്‍ഷം ജൂണ്‍ 15 വരെ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ തുടരും. മുംബൈയില്‍ കോവിഡ് കണക്കുകള്‍ വ്യാപകമായി കൂടുന്ന സാഹചര്യത്തിലാണ് തിരക്ക് കുറയ്ക്കാന്‍ അധികൃതര്‍ തീരുമാനമെടുത്തത്.
Post Your Comments