CinemaLatest NewsIndiaBollywoodNews

ജീവൻ പോലും ഭീഷണിയിൽ: തന്റെ പേരിലുള്ള കേസുകൾ ഷിംല കോടിതിയിലേക്ക് മാറ്റണമെന്ന് കങ്കണ

മുംബൈ കോടതിയിൽ നിന്നും തന്റെ പേരിലുള്ള കേസുകൾ ഷിംല കോടിതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത് സുപ്രീം കോടതിയെ സമീപിച്ചു. ശിവസേന നേതാക്കളുടെ ഭീഷണി വർദ്ധിച്ചുവന്ന സാഹചര്യത്തിലാണ് ആവശ്യവുമായി കങ്കണ സുപ്രീം കോടതിയെ സമീപിച്ചത്.

തനിക്കെതിരെയുള്ള എല്ലാ എഫ്‌.ഐ.ആറുകളും, പരാതികളും ഹിമാചൽ പ്രദേശിലെ ഷിംല കോടതിയിലേയ്ക്ക് മാറ്റണമെന്നാണ് കങ്കണയും, സഹോദരി റങ്കോലി ചന്ദേലും ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേസുകളുടെ വിചാണ മുംബൈ കോടതിയിൽ നടത്തിയാൽ അത് തങ്ങളുടെ ജീവനുപോലും ആപത്താണെന്നാണ് നടി പറഞ്ഞത്. ജാവേദ് അക്തറിന്റെ പരാതിയും ഇക്കൂട്ടത്തിൽ ഉൾപ്പെടും.

നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയ്ക്ക് ശേഷം ഒരു ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ കങ്കണ തന്നെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ചാണ് ജാവേദ് അക്തർ പരാതിയിൽ പോലീസ് കങ്കണയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഹാജരായില്ലെന്നാരോപിച്ച് മുംബൈ കോടതി കങ്കണയ്‌ക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.

മഹാരാഷ്ട്ര സർക്കാർ എല്ലാ രീതിയിലും തന്നെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ്, കേസുകൾ മാറ്റാൻ നടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അനധികൃത നിർമ്മാണം എന്നപേരിൽ വീടിന്റെ ഒരു ഭാഗം ഇടിച്ചുകളഞ്ഞ്, ഇതിന് മുൻപും മഹാരാഷ്ട്ര സർക്കാർ കങ്കണയ്‌ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ബോളിവുഡ് ഡ്രഗ് മാഫിയയെയും ശിവസേന നേതാക്കളെയും കുറിച്ച് നിർണായക വെളിപ്പെടുത്തൽ നടത്തിയതിനാണ് സർക്കാർ തനിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നതെന്നാണ് കങ്കണ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button