എസ്.ബി.ഐ ഉപഭോക്താക്കളുടെ നമ്പറുകളിലേക്ക് വ്യാജ സന്ദേശം. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റ് വഴി ശേഖരിച്ച് ഹാക്കര്‍മാര്‍ നടത്തിയ തട്ടിപ്പാണിതെന്നാണ് സൂചന. 9870 രൂപ മൂല്യം വരുന്ന എസ്.ബി.ഐ ക്രഡിറ്റ് പോയിന്റുകള്‍ ഉടന്‍ ഉപയോഗിക്കൂവെന്നാണ് ഉപഭോക്താക്കൾക്ക് ലഭിച്ച സന്ദേശം.
ഈ സന്ദേശത്തിലെ ലിങ്ക് ഒരു വ്യാജ വെബ്സൈറ്റിലേക്കാണ് ഇടപാടുകാരെ കൂട്ടിക്കൊണ്ടുപോകുന്നത്. ഇവിടെ ഇടപാടുകാരുടെ വ്യക്തിപരവും രഹസ്യമായി സൂക്ഷിക്കേണ്ടതുമായ വിവരങ്ങള്‍ രേഖപ്പെടുത്തണം.
ക്രഡിറ്റ് കാര്‍ഡ് നമ്പര്‍, കാലാവധി, സി.വി.വി, എം – പിന്‍ എന്നിവ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫില്‍ യുവര്‍ ഡീറ്റെയ്ല്‍സ് എന്ന ഫോമില്‍ രേഖപ്പെടുത്താനാണ് ആവശ്യപ്പെടുന്നത്. വ്യക്തികളുടെ പേരും രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറും, ഇമെയിലും, ഇമെയിലിന്റെ പാസ്‌വേഡും വെബ്സൈറ്റില്‍ രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടതായാണ് സൂചന. ഇതുവരെ നടന്ന തട്ടിപ്പിന്റെ ആഴം വ്യക്തമായിട്ടില്ല.
ദില്ലിയിലെ സൈബര്‍ പീസ് ഫൗണ്ടേഷനും ഓടോബൂട് ഇന്‍ഫോസെക് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് അന്വേഷണം നടത്തി. ഈ വെബ്സൈറ്റിന്റെ ഉടമകളായി രജിസ്റ്റര്‍ ചെയ്തേക്കുന്നത് ഒരു മൂന്നാം കക്ഷിയാണെന്ന് കണ്ടെത്തി. സംഭവത്തില്‍ ദ്രുതഗതിയിലുള്ള അന്വേഷണമാണ് നടക്കുന്നത്. തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നത് തമിഴ്നാട്ടില്‍ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്.
Post Your Comments