അഹമ്മദാബാദ്∙ ഗുജറാത്തിലെ മുൻസിപ്പൽ – പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വൻ മുന്നേറ്റം. 81 മുനിസിപ്പാലിറ്റികളിൽ 67ഇടത്ത് ബിജെപിയാണ് മുന്നിട്ടുനിൽക്കുന്നത്. കോൺഗ്രസ് 7 ഇടത്തും, മറ്റുള്ളവർ ഒരിടത്തുമാണ് വിജയിച്ചത്. ജില്ലാ തലത്തിൽ ആം ആദ്മിക്ക് സീറ്റില്ല, എന്നാൽ പഞ്ചായത്ത് തലത്തിൽ എ എ പി നാല് സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്നു.
പ്രദേശിക തലത്തില്‍ ആംആദ്മി വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ ശ്രമം നടത്തിയെങ്കിലും തെരഞ്ഞെടുപ്പ് ഫലത്തില്‍ അത് പ്രതിഫലിച്ചില്ലെന്ന് വിലയിരുത്താം. 81 മുനിസിപ്പാലിറ്റികളും 31 ജില്ലാ പഞ്ചായത്തുകളും 231 താലൂക്ക് പഞ്ചായത്തുകളും ഉൾപ്പെടുന്ന ഗുജറാത്തിലെ 27 ജില്ലകളിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം ഇന്ന് വൈകിട്ടോടെ പ്രഖ്യാപിക്കും.
ആറ് മുനിസിപ്പൽ കോർപ്പറേഷനുകൾക്കായി നേരത്തെ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച ഭരണകക്ഷിയായ ബിജെപി, അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാട്ടിൽ അത്യുജ്ജ്വല വിജയം പ്രതീക്ഷിക്കുന്നു. തെരഞ്ഞെടുപ്പിൽ 576 സീറ്റുകളിൽ 483 എണ്ണം ആറ് കോർപ്പറേഷനുകൾക്ക് ബിജെപി നേടി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയും സൂറത്തിൽ 27 സീറ്റുകൾ നേടി.
പാക് അനുകൂല ഫേസ്ബുക്ക് പോസ്റ്റ്; ആലപ്പുഴയിൽ കാശ്മീർ സ്വദേശി കസ്റ്റഡിയിൽ
ആകെയുള്ള 8,474 സീറ്റുകളിൽ 8,235 സീറ്റുകളിൽ മാത്രമാണ് തിരഞ്ഞെടുപ്പ് നടന്നത്. മറ്റിടങ്ങളില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞയാഴ്ച ഫലം പ്രഖ്യാപിച്ച ആറ് കോർപറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ബിജെപി തൂത്തുവാരിയിരുന്നു. 2015ൽ നേടിയ വാർഡുകളിലെ പകുതി പോലും കോൺഗ്രസിന് നേടാനായിരുന്നില്ല.
Post Your Comments