കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 760 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇന്നത്തെ സ്വര്‍ണ വില 33,680 ആയിരിക്കുന്നു. സമീപകാലത്ത് സ്വര്‍ണ വില 34,000ല്‍ താഴെ എത്തുന്നത് ഇത് ആദ്യമാണ്.
ഗ്രാമിന് 95 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 4210 രൂപയാണ്. ഇന്നലെ ഇത് 4305 രൂപ ആയിരുന്നു.
ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെ ഏതാനും ദിവസങ്ങളില്‍ സ്വര്‍ണവില താഴ്ന്നിരുന്നു. പിന്നീട് കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞദിവസമാണ് ആറുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയത്.
Post Your Comments